ടെണ്ടുൽക്കർ ആൻഡേഴ്സൺ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരത്തിൽ ബാറ്റിംഗിൽ നിരാശ സമ്മാനിച്ച് ഓപണർ യശസ്വി ജയ്സ്വാൾ. 9 പന്തിൽ നിന്നായി 2 റൺസ് മാത്രമായിരുന്നു താരത്തിന്റെ സംഭാവന. ഇംഗ്ലണ്ട് താരം ഗസ് ആറ്റ്കിൻസന്റെ പന്തിലാണ് താരം പുറത്തായത്. ജയ്സ്വാളിന്റെ ബാറ്റിംഗിൽ ശൈലിയിലെ തെറ്റ് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ.
സുനിൽ ഗാവസ്കർ പറയുന്നത് ഇങ്ങനെ:
” അല്‍പ്പം അനിശ്ചിതത്വവും ചിലപ്പോള്‍ ആത്മവിശ്വാസക്കുറവും ജയ്സ്വാളിന്റെ ഗെയിമില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയതിനു ശേഷം അത്ര ഒഴുക്കോടെയല്ല ബാറ്റിങില്‍ കാണപ്പെടുന്നത്. ഇതാവാം റൗണ്ട് ദി വിക്കറ്റ് ബോളുകള്‍ നേരിടുമ്പോള്‍ ജയ്സ്വാളിന്റെ ഫ്രണ്ട് ഫൂട്ട് വേണ്ടത്ര മുന്നിലേക്കു വരാതിരിക്കുന്നത്. പക്ഷെ അവന് നല്ല പ്ലെയര്‍ തന്നെയാണ്. ആരെങ്കിലുമൊരാള്‍ ജയ്സ്വാളിന്റെ കൂടെയിരുന്ന് ബാറ്റിങിലെ സാങ്കതിക വശങ്ങളെ കുറിച്ച് സംസാരിക്കണം”
സുനിൽ ഗാവസ്കർ തുടർന്നു:
Read more
“ഫ്രണ്ട് ഫൂട്ട് മുന്നിലേക്കു കൊണ്ടു വരുന്നതിനെ കുറിച്ചും തോള് ഒരുപാട് തുറക്കുന്ന രീതി മാറ്റണമെന്നുമെല്ലാം അവനെ ഉപദേശിക്കണം. ഇതു തീര്‍ച്ചയായും ബാറ്റിങില്‍ സഹായിക്കും. നിലവല്‍ ബോള്‍ നേരിടവെ ജയ്സ്വാളിന്റെ പിറകിലെ തോള് ആദ്യത്തെയോ, രണ്ടാമത്തെയോ സ്ലിപ്പിനു നേരെ നീങ്ങുന്നുണ്ട്. ഈ കാരണത്താല്‍ ബോള്‍ നേരെ താഴേക്കു കൊണ്ടുവരാനും അവന് ബുദ്ധിമുട്ടുന്നു. ജയ്സ്വാളിന്റെ തോള് ഭാഗം വിക്കറ്റ് കീപ്പറുടെയോ, ഫസ്റ്റ് സ്ലിപ്പിനു നേരെയോ കൂടുതലായി തിരിഞ്ഞാല്‍ ബാറ്റ് കുറേക്കൂടി നേരെ താഴേക്കു വരും” സുനിൽ ഗാവസ്കർ പറഞ്ഞു.







