IND VS ENG: സ്റ്റോക്സ് ഒരിക്കലും മികച്ച ഓൾറൗണ്ടർ ആവില്ല, അവനെക്കാൾ കേമൻ ആ താരമാണ്: കപിൽ ദേവ്

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിൽ തോൽവിയുടെ വക്കിൽ നിന്നും കരകയറി ഇന്ത്യ. രാഹുൽ ഗിൽ സംഖ്യം ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷകളെ തകിടം മറിച്ചു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ആദ്യ രണ്ട് വിക്കറ്റുകൾ നഷ്ടമായപ്പോൾ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയെന്ന് പ്രതീക്ഷിച്ചെങ്കിലും ചെറുത്ത് നിൽപ്പിലൂടെ ഗിൽ രാഹുൽ സംഖ്യം അവരുടെ വിജയസാധ്യതകളെ തകർത്തു.

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ ആരാണെന്നു തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസം കപിൽ ദേവ്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് എക്കാലത്തേയും മികച്ച ഓള്‍റൗണ്ടറല്ലെന്ന് കപില്‍ ദേവ് പറഞ്ഞു. താരതമ്യം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിലും ടീമിന് വേണ്ടി കളത്തിലുണ്ടാക്കുന്ന ഇമ്പാക്റ്റിൻറെ കാര്യത്തിലും സ്ഥിരതയുടെ കാര്യത്തിലും ജഡേജ മുന്നിട്ട് നിൽക്കുന്നുവെന്ന് കപിൽ പറഞ്ഞു.

മത്സരം സമനിലയിൽ കലാശിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് നാലാം ദിവസം വരെ നീണ്ടു നിന്നതോടെ ഇരു ടീമുകളും സമനില ഉറപ്പിച്ചു. എന്നാൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ ആദ്യ രണ്ട് വിക്കറ്റുകൾ പോയതോടെ ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചു. അവിടെ നിന്നാണ് കെ എൽ രാഹുൽ ശുഭ്മാൻ ഗിൽ സഖ്യം ടീമിനെ കരകയറ്റിയത്‌.

Read more

പരമ്പര സമനിലയിൽ പിടിക്കാനാണ് ഇന്ത്യയുടെ ശ്രമം. ആദ്യ ടെസ്റ്റ് മത്സരവും മൂന്നാം ടെസ്റ്റ് മത്സരവും കൈവിട്ട് പോയത് ഇന്ത്യക്ക് ക്ഷീണമായി. നിലവിലെ ഇന്ത്യൻ ബോളർമാരുടെ പ്രകടനത്തിൽ വൻ ആരാധക രോഷമാണ് ഉയർന്നു വരുന്നത്. ഈ പരമ്പരയ്ക്ക് ശേഷം ടെസ്റ്റ് ടീമിൽ ഒരു അഴിച്ച് പണിക്കുള്ള സാധ്യത കാണുന്നുണ്ട് എന്നാണ് ആരാധകരുടെ വിലയിരുത്തൽ.