IND VS ENG: എടാ പിള്ളേരെ നീയൊക്കെ എന്ത് മണ്ടത്തരമാണ് കാണിച്ചത്, അത് ഇംഗ്ലണ്ടിനെ സഹായിച്ചു: ദിനേശ് കാർത്തിക്

ഇപ്പോൾ നടക്കുന്ന ടെണ്ടുൽക്കർ ആൻഡേഴ്സൺ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് വിജയം 35 റൺസ് അകലെ. നിലവിൽ ആതിഥേയർ 339/6 എന്ന നിലയിലാണ് നിൽക്കുന്നത്. ഇന്ത്യക്ക് വിജയിക്കാൻ 4 വിക്കറ്റുകൾ കൂടി വേണം.

എന്നാൽ ഇന്ത്യയുടെ ബാറ്റിംഗിനിടയിൽ ക്യാപ്റ്റൻ ശുഭ്മന്‍ ഗില്ലും, ഓപണർ യശസ്‌വി ജൈസ്വാളും മനഃപൂർവം സമയം വൈകിപ്പിച്ചെന്ന് ആരോപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്.

ദിനേശ് കാർത്തിക് പറയുന്നത് ഇങ്ങനെ:

Read more

” ഒരു ബൗളര്‍ പന്തെറിയാന്‍ പൂര്‍ണമായി തയ്യാറായി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ബാറ്ററെന്ന നിലയില്‍ അതു നേരിടാന്‍ നിങ്ങള്‍ തയ്യാറായി നില്‍ക്കണമെന്നാണ് ഞാന്‍ കരുതുന്നത്. രവീന്ദ്ര ജഡേജ ഇക്കാര്യത്തില്‍ ഒരു അപവാദമാണ്. ഒരു ഫാസ്റ്റ് ബൗളര്‍ റെഡിയാണെങ്കില്‍ നിങ്ങളും റെഡിയായിരിക്കേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ചും നിങ്ങള്‍ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലാവുകയും എന്നിട്ടും വൈകിപ്പിക്കുകയും ചെയ്താല്‍ അതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല” ദിനേശ് കാർത്തിക് പറഞ്ഞു.