ഇംഗ്ലണ്ടിനെതിരെ നടന്ന നാലാം ടെസ്റ്റ് മത്സരം സമനിലയിൽ കലാശിച്ചു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 425/4 എന്ന നിലയിൽ കളി അവസാനിപ്പിച്ചു. ഇന്ത്യക്കായി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ എന്നിവർ സെഞ്ചുറി നേടി. കൂടാതെ ഓപണർ കെ എൽ രാഹുൽ അർദ്ധ സെഞ്ചുറി നേടി.
ഗിൽ രാഹുൽ സഖ്യത്തിന്റെ പ്രകടനം കൂടാതെ ടീമിനെ മുന്നോട്ട് നയിച്ച പാർട്ണർഷിപ്പായിരുന്നു ജഡേജ സുന്ദർ സഖ്യത്തിന്റെത്. ജഡേജ 107 റൺസും സുന്ദർ 101 റൺസും നേടി പുറത്താകാതെ നിന്നു. സമനില കലാശിച്ചതിൽ ഇംഗ്ലണ്ട് അത്ര സന്തോഷത്തിലല്ല. ഓവലിൽ നടക്കുന്ന അവസാന ടെസ്റ്റ് മത്സരത്തിൽ നിർണായക മാറ്റമാണ് ഇംഗ്ലണ്ട് വരുത്തിയിരിക്കുന്നത്.
Read more
ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാനത്തേതും നിര്‍ണായകവുമായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിചിരിക്കുകയാണ് ഇംഗ്ലണ്ട്. ഓവലില്‍ വ്യാഴാഴ്ച ആരംഭിക്കുന്ന ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ ഓള്‍റൗണ്ടര്‍ ജാമി ഓവര്‍ടണെ ഉള്‍പ്പെടുത്തി. ഓവലില്‍ നടക്കുന്ന മത്സരത്തിനുള്ള ടീമില്‍ ഇംഗ്ലണ്ട് ഏര്‍പ്പെടുത്തിയിട്ടുള്ള ഒരേയൊരു മാറ്റമാണിത്.







