IND VS ENG: 148 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യം!!, പ്രസിദ്ധിന് ഇതിനപ്പുറം ഒരു നാണക്കേടില്ല, ഇനി ഡിൻഡ അക്കാദമിയുടെ പ്രിൻസിപ്പൽ‍

എഡ്ജ്ബാസ്റ്റണിൽ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സിന്റെ 32-ാം ഓവറിൽ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ ജാമി സ്മിത്ത് ഇന്ത്യൻ പേസർ പ്രസിദ്ധ് കൃഷ്ണയ്ക്കെതിരെ 23 റൺസ് അടിച്ചെടുത്തു. മുഹമ്മദ് സിറാജ് രണ്ട് വിലപ്പെട്ട വിക്കറ്റുകൾ നേടി ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കം നൽകിയതിന് ശേഷമായിരുന്നു പ്രസിദ്ധിന്റെ കുട്ടിക്കളി. ആ ഓവറിൽ സ്മിത്ത് നാല് ഫോറുകളും ഒരു സിക്സറും നേടി പ്രസിദ്ധിനെ നാണക്കേടിന്റെ ​കൊടുമുടിൽ പ്രതിഷ്ഠിച്ചു.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ഇക്കണോമി റേറ്റ് (കുറഞ്ഞത് 500 പന്തുകൾ) എന്ന റെക്കോർഡ് ഇതോടെ താരത്തിന്റെ പേരിലായി. ഇതുവരെ, തന്റെ ടെസ്റ്റ് കരിയറിൽ പ്രസിദ്ധ് ഒരു ഓവറിൽ അഞ്ച് റൺസിൽ കൂടുതൽ വഴങ്ങിയിട്ടുണ്ട്.

38 മത്സരങ്ങളിൽ നിന്ന് 4.16 എന്ന ഇക്കോണമി റേറ്റിൽ 3,731 റൺസ് വഴങ്ങിയ ബംഗ്ലാദേശിന്റെ ഷഹാദത്ത് ഹൊസൈനിന്റെ പേരിലായിരുന്നു ഇതുവരെ ഈ നാണംകെട്ട റെക്കോർഡ്. 2005 നും 2015 നും ഇടയിൽ ബംഗ്ലാദേശിനെ പ്രതിനിധീകരിച്ച താരമാണ് ഹൊസൈൻ.

Read more

മൂന്നാം ദിനം തുടക്കത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്ക് സാധിച്ചെങ്കിലും ജെയ്മി സ്മിത്ത് (102), ഹാരി ബ്രൂക്ക് (91) എന്നിവരുടെ പ്രകടനം ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. സ്മിത്ത് ഏകദിന ശൈലിയിൽ ബാറ്റ് വീസി 80 ബോളിലാണ് സെഞ്ച്വറി തികച്ചത്. ഇരുവരും ചേര്‍ന്നുള്ള സഖ്യം ഇതുവരെ പുറത്താവാതെ 165 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. ഒരു ഘട്ടത്തില്‍ അഞ്ചിന് 84 എന്ന നിലയില്‍ തകര്‍ച്ച നേരിടുകയായിരുന്ന ഇംഗ്ലണ്ട് മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ അഞ്ചിന് 249 റണ്‍സെടുത്തിട്ടുണ്ട്. ഫോളോഓണ്‍ ഒഴിവാക്കാന്‍ ഇനി ആതിഥേയര്‍ക്ക് 138 റണ്‍സ് കൂടി മതി.