ട്രോളുന്നതിനിടയില്‍ പലരും അദ്ദേഹത്തെ അഭിനന്ദിക്കാന്‍ മറന്നു!

 

ജിബിന്‍ തോമസ്

ട്രോളാനല്ല അഭിനന്ദിക്കാനാണ് ഇന്നത്തെ ദിവസം. ഇന്ത്യയുടെ മുഹമ്മദ് ഷമിയുടെ വിക്കറ്റ് വീഴ്ത്തി ബ്രോഡ് കരിയറില്‍ 550 ടെസ്റ്റ് വിക്കറ്റുകള്‍ തികച്ചു.

അദ്ദേഹത്തിന്റെ തന്നെ ബൗളിംഗ് പാര്‍ട്ട്ണറായ ജെയിംസ് ആന്‍ഡേഴ്‌സനും ഓസ്‌ട്രേലിയന്‍ ബൗളിംഗ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിനും ശേഷം ലോക ടെസ്റ്റ് ക്രികറ്റില്‍ 550 വിക്കറ്റ് നേടുന്ന ആദ്യ പേസ് ബൗളര്‍.

14 വിക്കറ്റുകള്‍ കൂടി നേടിയാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയുടെ മഗ്രാത്തിനെ പുറകിലാക്കി ജെയിംസ് ആന്‍ഡേഴ്‌സന് ശേഷം ലോകം കണ്ട ഏറ്റവുമധികം വിക്കറ്റുള്ള പേസ് ബൗളറായി ബ്രോഡ് എന്ന ഇതിഹാസം മാറും.

രണ്ട് മത്സരങ്ങളിലെ പ്രകടനം വെച്ച് ഒരിക്കലും ഒരു ക്രിക്കറ്ററെ അളക്കാന്‍ സാധിക്കില്ല. ബ്രോഡ് ഒരു ക്രിക്കറ്റ് ഇതിഹാസമാണ്. 550 ടെസ്റ്റ് വിക്കറ്റുകള്‍, നിസാരമല്ല ഒരു പേസ് ബൗളറുടെ കരിയറില്‍.

 

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്