കോവിഡ് നെഗറ്റീവ് ആയിട്ടും ഇന്ത്യ പിന്മാറിയെന്ന് പറയുന്നത് തെറ്റ്; പിന്തുണച്ച് ഇന്‍സമാം

കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിട്ടും ഇന്ത്യ അഞ്ചാം ടെസ്റ്റില്‍ നിന്ന് പിന്മാറിയെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. സപ്പോര്‍ട്ട് സ്റ്റാഫ് ഇല്ലാതെ കളിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറിയതിനെ ഒരിക്കലും കുറ്റപ്പെടുത്താനാവില്ലെന്നും ഇന്‍സമാം പറഞ്ഞു.

‘ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് കോവിഡ് കാരണം മുന്നോട്ട് പോകാന്‍ കഴിയാത്തത് നിര്‍ഭാഗ്യകരമാണ്. ഇതൊരു മികച്ച പരമ്പരയായിരുന്നു. പരിശീലകനും സഹായ സ്റ്റാഫും ഇല്ലാതെ ഇന്ത്യ നാലാം ടെസ്റ്റ് കളിച്ചു. പക്ഷേ, അവര്‍ ഫീല്‍ഡില്‍ വലിയ നിശ്ചയദാര്‍ഢ്യം കാണിച്ചു. ഇപ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അവരെ പരിശീലിപ്പിച്ചിരുന്ന അവരുടെ ഫിസിയോ പോലും കോവിഡ് പോസിറ്റീവ് ആയി. ഫിസിയോ താരങ്ങളുമായി ഇടപഴകുകയും അവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നയാളാണ്. കളിക്കാരുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെന്നാലും പലപ്പോഴും കോവിഡ് ലക്ഷണങ്ങള്‍ 2-3 ദിവസത്തിന് ശേഷമാകാം പ്രത്യക്ഷപ്പെടുന്നത്.’

Inzamam-ul-Haq: Bob Woolmer thought I was wrong in declaring early in 2005  Bangalore Test - myKhel

‘സപ്പോര്‍ട്ട് സ്റ്റാഫ് ഇല്ലാതെ കളിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. നിങ്ങള്‍ക്ക് പരിക്കേല്‍ക്കുകയോ നിസ്സംഗത നേരിടുകയോ ചെയ്യുമ്പോള്‍ സുഖം പ്രാപിക്കാനും പൊരുത്തപ്പെടാന്‍ സഹായിക്കാനും ഒരു പരിശീലകനോ ഫിസിയോയോ ആവശ്യമാണ്. എല്ലാ കളിക്കാരും ഫിറ്റ് ആയിരുന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യ പിന്മാറിയതെന്ന് ആളുകള്‍ അത്ഭുതപ്പെടുന്നു. ഒരു ടീമിനെ സംബന്ധിച്ച് ഫിസിയോകളും പരിശീലകരും വളരെ പ്രധാനമാണ്. ഒരു ടെസ്റ്റ് മത്സരത്തിലെ ഒരു ദിവസത്തെ കളി അവസാനിച്ച ശേഷം ഫിസിയോയുടെ ജോലി ആരംഭിക്കുന്നു. അവന്‍ കളിക്കാരെ കൈകാര്യം ചെയ്യുകയും വരാനിരിക്കുന്ന ദിവസത്തെ കളിയ്ക്കായി അവരെ സജ്ജരാക്കുകയും വേണം. അതിനാല്‍ കോവിഡ് നെഗറ്റീവ് ആയിട്ടും ഇന്ത്യ പിന്മാറിയെന്ന് പറയുന്നത് തെറ്റാണ്’ ഇന്‍സമാം പറഞ്ഞു.