ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ടീം ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ നിന്ന് ജസ്പ്രീത് ബുംറയുടെയും കുൽദീപ് യാദവിന്റെയും പേരുകൾ ഒഴിവാക്കിയതിൽ അത്ഭുതപ്പെട്ട് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ ആതർട്ടൺ. ജോലിഭാരം നിയന്ത്രിക്കാൻ ബുംറയ്ക്ക് വിശ്രമം നൽകിയപ്പോൾ, കുൽദീപിനേക്കാൾ വാഷിംഗ്ടൺ സുന്ദറിനാണ് ഇന്ത്യ മുൻഗണന നൽകിയത്. ബാറ്റിംഗ് ഡിപ്പാർട്ട്‌മെന്റിനെ ശക്തിപ്പെടുത്താൻ ആഗ്രഹിച്ച ഇന്ത്യ, സ്പിൻ ഓൾറൗണ്ടറെയാണ് പരിഗണിച്ചത്. സായ് സുദർശൻ, ഷാർദുൽ താക്കൂർ എന്നിവരെ ഒഴിവാക്കി, നിതീഷ് കുമാർ റെഡ്ഡി, ആകാശ് ദീപ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തി.
“ജസ്പ്രീത് ബുംറയും കുൽദീപ് യാദവും പ്ലെയിംഗ് ഇലവന്റെ ഭാഗമാകേണ്ടതായിരുന്നു. പരമ്പരയിൽ നിങ്ങൾ 1-0 ന് പിന്നിലാണ്, നിങ്ങളുടെ മികച്ച കളിക്കാരെ ആവശ്യമുള്ള സമയമാണിത്. ടീം ഇന്ത്യയുടെ തിരഞ്ഞെടുപ്പിൽ ഞാൻ അത്ഭുതപ്പെടുന്നു. നേരത്തെ ഇന്ത്യയ്ക്ക് മികച്ച സ്പിന്നർമാർ ടീമിലുണ്ടായിരുന്നതിനാൽ, മുമ്പ് കുൽദീപ് കളിച്ചിട്ടില്ലെന്ന് എനിക്കറിയാം. പക്ഷേ അദ്ദേഹം ഇപ്പോൾ കളിക്കണമായിരുന്നു. കുൽദീപ് ഇതുവരെ 13 ടെസ്റ്റുകളിൽ മാത്രമേ കളിച്ചിട്ടുള്ളൂ, ”മൈക്കൽ ആതർട്ടൺ പറഞ്ഞു.
രവി ശാസ്ത്രി ആതർട്ടണിനോട് യോജിച്ചു. “ഞാൻ സമ്മതിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുൽദീപ് യാദവ് മികച്ച രീതിയിൽ പന്തെറിയുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.
പ്ലേയിംഗ് ഇലവൻ
ഇംഗ്ലണ്ട്: സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത്, ക്രിസ് വോക്സ്, ബ്രൈസൺ കാർസെ, ജോഷ് ടോങ്, ഷോയിബ് ബഷീർ.
Read more
ഇന്ത്യ: യശസ്വി ജയ്സ്വാൾ, ലോകേഷ് രാഹുൽ, കരുൺ നായർ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത്, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.







