ബീഹാറിലെ സസാരാം സ്വദേശിയായ ആകാശ് ദീപ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും പിതാവിന്റെ പിന്തുണ ഉണ്ടായിരുന്നില്ല.
ജോലി കണ്ടെത്താനെന്ന വ്യാജേന ആകാശ് ദുർഗാപൂരിലേക്ക് മാറി, അവിടെ തന്റെ അങ്കിളിന്റെ സഹായത്തോടെ ഒരു പ്രാദേശിക അക്കാദമിയിൽ ജോയിൻ ചെയ്തു. അവിടെ വച്ച് തൻ്റെ ബോളിംഗിന് ആകാശ് കൂടുതൽ വേഗത കൈവരിച്ചു. എന്നിരുന്നാലും കാര്യങ്ങൾ വിചാരിച്ചത് പോലെ എളുപ്പമായിരുന്നില്ല.
വിധി വില്ലനായി അവതരിച്ചു. മസ്തിഷ്കാഘാതം മൂലം പിതാവ് മരണപെടുന്നു അദ്ദേഹത്തിൻ്റെ മരണത്തിന് രണ്ട് മാസത്തിന് ശേഷം ജ്യേഷ്ഠനും മരിക്കുന്നു. ഇതോടെ ആകാശിന് അമ്മ കുടുംബം തുടങ്ങിയ ഉത്തരവാദിത്വങ്ങൾ മൂലം മൂന്ന് വർഷത്തോളം ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു.
ഈ മൂന്ന് വർഷങ്ങളിൽ പല രീതിയിലും ജീവിതം കരുപിടിപ്പിക്കാൻ ശ്രമിച്ചെങ്കിലും, തൻ്റെ ക്രിക്കറ്റ് സ്വപ്നം ഉപേക്ഷിക്കാൻ കഴിയാത്തത്ര വലുതാണെന്നും അതാണ് തന്റെ എല്ലാമെന്ന തിരിച്ചറിവിൽ ദുർഗാപൂരിലേക്ക് മടങ്ങി. പിന്നീട് കൊൽക്കത്തയിലേക്ക് മാറി, അവിടെ ഒരു ചെറിയ മുറി വാടകയ്‌ക്ക് എടുത്ത് കസിനോടൊപ്പം താമസിച്ച് തന്റെ പരിശീലനം തുടർന്നു.
തന്റെ മികച്ച പ്രകടനങ്ങളിലൂടെ ബംഗാൾ അണ്ടർ 23 ടീമിൽ ഇടം നേടി. പിന്നീട് രഞ്ജി ട്രോഫി അരങ്ങേറ്റം. ആകാശ് തന്റെ സ്വപ്‌നങ്ങൾ ഓരോന്നായി നേടി എടുത്തു. ഐപിഎല്ലിൽ ആർസിബിയുടെ ഭാഗമായി. ഇംഗ്ലണ്ടിന് എതിരെ രണ്ടാം ടെസ്റ്റിൽ ബുമ്രക്ക് പകരക്കാരനായി ഇടം നേടി ആകാശ് ദീപ് ടെസ്റ്റിലെ തന്റെ ആദ്യ 5 വിക്കറ്റ് നേട്ടം ഉൾപ്പെടെ രണ്ട് ഇന്നിങ്സുകളിൽ നിന്നായി 10 വിക്കറ്റ് നേടി ഇന്ന് ഇന്ത്യയുടെ ചരിത്ര വിജയത്തിന്റെ മുഖ്യ കാരണക്കാരിൽ ഒരാളായി മാറി.
Read more
എഴുത്ത്: ജോ മാത്യൂ
കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ