ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ്: രഹാനെയ്ക്ക് പകരം സൂര്യകുമാര്‍ യാദവ്!

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് മത്സരം നാളെ ഓവലില്‍ ആരംഭിക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓരോന്നു വീതം മത്സരങ്ങള്‍ ജയിച്ച് ഇരുടീമും സമനില പാലിക്കുന്നതിനാല്‍ നാലാം ടെസ്റ്റ് ഏറെ നിര്‍ണായകമാണ്. ഇപ്പോഴിതാ നാലാം ടെസ്റ്റില്‍ സീനിയര്‍ താരം അഡിങ്ക്യ രഹാനെയ്ക്ക് പകരം സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാക് മുന്‍ താരം ഡാനിഷ് കനേരിയ.

‘അജിങ്ക്യ രഹാനെ ഇപ്പോള്‍ വളരെ മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. ഓഫ് സ്റ്റമ്പിന് പുറത്ത് അദ്ദേഹം ഏറെ ബുദ്ധിമുട്ടുന്നു. രഹാനെയെക്ക് പകരം കളിക്കാന്‍ സൂര്യകുമാര്‍ യാദവും ഹനുമ വിഹാരിയും ഉണ്ട്. പക്ഷേ ഞാന്‍ സൂര്യകുമാര്‍ യാദവിനൊപ്പം പോകും. ഞാന്‍ എപ്പോഴും അദ്ദേഹത്തിന്റെ ആരാധകനാണ്. അദ്ദേഹം ഏറെ മികച്ച കളിക്കാരനാണ്. ഇപ്പോള്‍ അദ്ദേഹത്തെ ടെസ്റ്റ് ടീമില്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള സമയമായി’ കനേരിയ പറഞ്ഞു.

I say sorry to Pakistan': Danish Kaneria admits to involvement in  spot-fixing scandal - Pakistan - DAWN.COM

Read more

ലീഡ്സിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ടീമില്‍ രണ്ട് പ്രധാന മാറ്റമാണ് പ്രതീക്ഷിക്കുന്നത്. രവീന്ദ്ര ജഡേജയ്ക്ക് പകരം ആര്‍.അശ്വിനെയും ഇഷാന്ത് ശര്‍മ്മയ്ക്ക് പകരം ശര്‍ദുല്‍ താക്കൂറിനെയും ടീമിലുള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്. ബാറ്റിംഗ് സൈഡില്‍ ഇന്ത്യ മാറ്റങ്ങള്‍ക്ക് മുതിര്‍ന്നേക്കില്ല.