ഒടുവില്‍ നല്ല ബുദ്ധി ഉദിച്ചു, പന്തിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കി

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ ഇന്ത്യ ഒഴിവാക്കി. മോശം ഫോം തുടരുമ്പോഴും അവസരം കാത്തുനില്‍ക്കുന്ന മറ്റ് താരങ്ങളെ പരിഗണിക്കാതെ പന്തിന് ടീം മാനേജ്‌മെന്റ് അധിക പിന്തുണ നല്‍കുന്നത് ഏറെ വിമര്‍ശനം നേരിടുമ്പോഴാണ് ഈ നീക്കം.

പന്ത് പുറത്തായതിന് പിന്നിലെ കൃത്യമായ കാരണം അറിവായിട്ടില്ല. എന്നാല്‍ ബിസിസിഐ മെഡിക്കല്‍ ടീമുമായി കൂടിയാലോചിച്ചതിന് ശേഷമാണ് തീരുമാനമെടുത്തത്. 25 കാരനായ താരം പരിക്കിന്റെ പിടിയിലാണെന്നാണ് വിവരം.

‘ബി.സി.സി.ഐ മെഡിക്കല്‍ ടീമുമായി കൂടിയാലോചിച്ച് ഏകദിന ടീമില്‍ നിന്ന് റിഷഭ് പന്തിനെ ഒഴിവാക്കി. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി അദ്ദേഹം ടീമില്‍ ചേരും. പകരക്കാരനെ എടുത്തിട്ടില്ല’ ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു.

Read more

മോശം ഫോം തുടരുമ്പോഴഉം പന്തിന്റെ ഇന്ത്യന്‍ ടീമിലെ സ്ഥാനം വലിയ ചര്‍ച്ചയ്ക്ക് വിഷയമായിരുന്നു. നോട്ടിംഗ്ഹാമിലെ ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ ജൂണില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കായി ഒരു മാച്ച് വിന്നിംഗ് സെഞ്ച്വറി നേടിയ ശേഷം പന്തിന് ഒരു അര്‍ദ്ധ സെഞ്ച്വറി പോലും നേടാനായിട്ടില്ല.