സച്ചിന്റെ റെക്കോഡ് മറികടന്ന് കോഹ്‌ലി; ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

ഓസീസിനെതിയ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തില്‍ ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്റെയും (16) ശുഭ്മാന്‍ ഗില്ലിന്റെയും (33) ശ്രേയസ് അയ്യരുടെയും (19) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 23 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 114 റണ്‍സ് ഇന്ത്യ നേടിയിട്ടുണ്ട്. 40 റണ്‍സുമായി വിരാട് കോഹ്‌ലിയും അക്കൗണ്ട് തുറക്കാതെ കെ.എല്‍ രാഹുലുമാണ് ക്രീസില്‍.

ഏകദിനത്തില്‍ അതിവേഗത്തില്‍ 12000 റണ്‍സ് നേടുന്ന താരം എന്ന റെക്കോഡ് നേട്ടം കോഹ്‌ലി സ്വന്തമാക്കി. സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയാണ് ഈ റെക്കോഡില്‍ കോഹ്‌ലി മറികടന്നത്. സച്ചിന്‍ 300 ഇന്നിംഗ്‌സുകളില്‍ നിന്ന് ഈ നേട്ടം കൈവരിച്ചപ്പോള്‍ 242 ഇന്നിംഗ്‌സുകള്‍ മാത്രമാണ് കോഹ്‌ലിക്ക് വേണ്ടി വന്നത്. സച്ചിനേക്കാളും 58 ഇന്നിംഗ്‌സ് കുറവ്.

Image

കഴിഞ്ഞ രണ്ടുമത്സരങ്ങളിലും തോല്‍വി വഴങ്ങിയ ടീം ഇന്ന് പുതിയ മാറ്റങ്ങളുമായാണ് കളത്തിലിറങ്ങുന്നത്. മായങ്ക് അഗര്‍വാളിന് പകരം ശുഭ്മാന്‍ ഗില്ലും ചാഹലിന് പകരം കുല്‍ദീപ് യാദവും ഷമിയ്ക്ക് പകരം ടി. നടരാജനും നവ്ദീപ് സൈനിയ്ക്ക് പകരം ശാര്‍ദുല്‍ താക്കൂറൂം ടീമില്‍ ഇടം നേടി. ഓസീസ് ടീമില്‍ കാമറൂണ്‍ ഗ്രീന്‍, സീന്‍ അബോട്ട്, ആഷ്ടണ്‍ ആഗര്‍ തുടങ്ങിയവര്‍ ടീമില്‍ ഇടം നേടി. വാര്‍ണര്‍ക്ക് പകരം ലബുഷെയ്ന്‍ ഇന്ന് ഓപ്പണറായി ഇറങ്ങും.

Image

ഇന്ത്യ: ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ടി നടരാജന്‍.

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍, മോയ്സസ് ഹെന്റിക്വസ്, അലെക്സ് ക്യാരി, കാമറോണ്‍ ഗ്രീന്‍. ആഷ്ടണ്‍ ഏഗര്‍, സീന്‍ അബോട്ട്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്.