മൂന്നാം ഏകദിനത്തില്‍നിന്ന് സൂപ്പര്‍ താരം പുറത്ത്, ഒപ്പം ലോകകപ്പില്‍നിന്നും!

ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ അക്സര്‍ പട്ടേല്‍ കളിക്കില്ല. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ബാറ്റിംഗിനിടെ തുടക്ക് പരിക്കേറ്റ അക്‌സറിനെ മൂന്നാം ഏകദിനത്തിനുള്ള ടീമില്‍ ഉപാധികളോടെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഫിറ്റ്‌നെസ് തെളിയിക്കാനാവാത്തതിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നൊണ് വിവരം.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹം ഇപ്പോള്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലാണ്. ഇതോടെ അക്സറിന്റെ സ്ഥാനം നേടിയ രവിചന്ദ്രന്‍ അശ്വിന് ലോകകപ്പില്‍ കളിക്കാനാകുമെന്ന ശുഭാപ്തിവിശ്വാസം കൈവന്നു. ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഉള്‍പ്പെട്ട അക്‌സറിന് 27ന് മുമ്പ് ഫിറ്റ്‌നെസ് തെളിയിക്കാനായില്ലെങ്കില്‍ പുറത്താകേണ്ടി വരും.

ഓസ്‌ട്രേലിയ്‌ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളില്‍നിന്ന് നാല് വിക്കറ്റ് വീഴ്ത്തി അശ്വിന്‍ അസാധാരണമായ പ്രകടനം കാഴ്ചവച്ചു. ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ അതിനിര്‍ണായകമായ രണ്ടാം മത്സരത്തില്‍ മൂന്ന് പ്രധാന വിക്കറ്റുകള്‍ വീഴ്ത്തി വിജയത്തില്‍ ഒരു പ്രധാന പങ്കുവങ്കുവഹിച്ചു.

Read more

ലോകകപ്പിനുള്ള അന്തിമ ടീം പ്രഖ്യാപിക്കുന്നതിന് മുമ്പ് പരിക്ക് മാറി തിരിച്ചെത്തിയാലും രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും ഇടം കൈയന്‍ സ്പിന്നറായി ടീമിലുള്ളതിനാല്‍ അക്‌സറിന് പകരം അശ്വിനെ തന്നെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത കൂടുതല്‍. 27നാണ് ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരം. 28ആണ്് ലോകകപ്പ് ടീം അന്തിമമാക്കേണ്ട അവസാന തിയതി.