ഒടുവില്‍ അത് സംഭവിച്ചു, മണിക്കൂറുകളുടെ കാത്തിരിപ്പിന് അവസാനം

അഹമ്മദാബാദ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ രണ്ടാം സെക്ഷനില്‍ ഖവാജ-ഗ്രീന്‍ കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യ. ആര്‍ അശ്വിനാണ് കന്നി സെഞ്ച്വറി നേടി കുതിച്ച് കാമറൂണ്‍ ഗ്രീനിനെ കെ.എസ് ഭരതിന്റെ കൈകളില്‍ എത്തിച്ച് കൂട്ടുകെട്ട് പൊളിച്ചത്. 170 ബോളില്‍ 18 ഫോറിന്റെ അകമ്പടിയില്‍ 114 റണ്‍സാണ് ഗ്രീന്‍ നേടിയത്. ഇരുവരും അഞ്ചാം വിക്കറ്റില്‍ 208 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

ഗ്രീനിന് പകരം ക്രീസിലെത്തിയ അലക്‌സ് കാരി സംപൂജ്യനായി മടങ്ങി. അശ്വിനാണ് കാരിയെയും മടക്കിയത്. അക്‌സര്‍ പട്ടേലിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസീസ് 6 വിക്കറ്റ് നഷ്ടത്തില്‍ 384 റണ്‍സെന്ന നിലയിലാണ്. ഉസ്മാന്‍ ഖവാജയ്‌ക്കൊപ്പം മിച്ചെല്‍ സ്റ്റാര്‍ക്കാണ് ക്രീസില്‍.

നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് ഒരു വിധത്തിലുമുള്ള സമ്മര്‍ദ്ദമുണ്ടാക്കാന്‍ ആദ്യ സെക്ഷനിലും രണ്ടാം സെക്ഷന്റെ പകുതിയിലും ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ആയില്ല. ഖവാജ-ഗ്രീന്‍ കൂട്ടുകെട്ട് പൊളിക്കാന്‍ രോഹിത് ശര്‍മ ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഒന്നും വിജയം കണ്ടില്ല. പിന്നീട് രണ്ടാം സെക്ഷന്‍രെ അവസാന ലാപ്പിലാണ് വിക്കറ്റ് ദൈവങ്ങല്‍ കനിഞ്ഞത്.

ആദ്യ ദിനം സെഞ്ച്വറി നേടിയ ഖവാജ ഇളക്കില്ലാതെ ബാറ്റിംഗ് തുടര്‍ന്ന് 150 റണ്‍സ് പിന്നിട്ടു ഡബിളിലേക്ക് കുതിക്കുകയാണ്. 164* റണ്‍സുമായി താരം ക്രീസില്‍ തുടരുകയാണ്.