അവസാന ഓവറുകളിൽ നായകന്റെയും ബോളറുടെയും പേടി സ്വപ്നം ധോണി അല്ലെന്ന് കോഹ്‌ലി, പകരം തിരഞ്ഞെടുത്തത് സഹതാരത്തെ; അപ്രതീക്ഷിത പേര് കേട്ട് ഞെട്ടി ക്രിക്കറ്റ് ലോകം

വിരാട് കോഹ്‌ലിയുമായി താൻ കുറച്ചുവർഷങ്ങൾക്ക് മുമ്പ് നടത്തിയ ഒരു സംഭാഷണം വെളിപ്പെടുത്തിയിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ആയിരുന്നു ഇരുവരുടെയും പ്രധാന ചർച്ചാവിഷയം. 5-6 വർഷം മുമ്പ് രോഹിത് ശർമ്മ ബാറ്റ് ചെയ്യുമ്പോൾ വിരാട് കോഹ്‌ലിയും ഞാനും ഒരു ചർച്ച നടത്തിയിരുന്നു. വിരാട് എന്നോട് ചോദിച്ചു ‘അവസാന ഓവറുകളിൽ ക്യാപ്റ്റന്റെ പേടിസ്വപ്നം ആരാണെന്ന് നിങ്ങൾക്കറിയാമോ?’ ഞാൻ ചോദിച്ചു ഇത് എംഎസ്ഡിയാണോ? ‘അല്ല രോഹിതാണ്, കാരണം അവൻ ഫോമിൽ കളിക്കുമ്പോൾ നിങ്ങൾക്ക് എവിടെ ബൗൾ ചെയ്യണമെന്ന് അറിയില്ല’ എന്ന മറുപടിയാണ് വിരാട് നൽകിയത്.

ഫോമിലുള്ള രോഹിത് ശർമ്മയെ ജയിക്കാൻ ലോകത്തിൽ ഒരു ബോളർക്കും സാധിക്കില്ല എന്നൊക്കെ പറയാറുണ്ട്. രോഹിത് ശർമ്മ ഒരു 80 റൺസൊക്കെ പിന്നിട്ട് മുന്നോട്ട് പോയാൽ അദ്ദേഹത്തെ തടഞ്ഞുനിർത്തുക ബുദ്ധിമുട്ടായിരിക്കും എന്ന് പല ലോകോത്തര ബോളറുമാരും സമ്മതിച്ചിട്ടുള്ള കാര്യമാണ്. അതിന്റെ തെളിവാണ് ആർക്കും നേടാൻ പറ്റാത്ത മൂന്ന് ഇരട്ട സെഞ്ച്വറി എന്ന അതുല്യ നേട്ടത്തിലേക്ക് താരം ഏതാണ് കാരണമെന്നതും നിസംശയം പറയാം.

ഏകദിന ക്രിക്കറ്റിൽ 10,000 റൺസ് തികച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ കഴിഞ്ഞ ദിവസം ചരിത്രത്തിൽ ഇടം നേടിയിരുന്നു . ഏഷ്യാ കപ്പിൽ ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ സൂപ്പർ ഫോർ സ്റ്റേജ് പോരാട്ടത്തിലാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. ഏറ്റവും വേഗത്തിൽ 10,000 കടക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡും രോഹിത് തന്റെ പേരിലാക്കി.

241 ഇന്നിംഗ്‌സുകളിൽനിന്നാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്. 205 ഇന്നിംഗ്‌സുകളിൽനിന്ന് ഈ നേട്ടത്തിലെത്തിയ വിരാട് കോഹ്‌ലിയാണ് അതിവേഗ കണക്കിൽ ഒന്നാമൻ. 259 ഇന്നിംഗ്‌സുകളിൽനിന്നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ 10,000 പിന്നിട്ടത്. കൂടാതെ ഏഷ്യാ കപ്പിൽ ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ സൂപ്പർ ഫോർ സ്റ്റേജ് പോരാട്ടത്തിൽ ലോക റെക്കോഡ് കുറിച്ച് രോഹിത് ശർമ വിരാട് കോഹ്‌ലി സഖ്യം. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് പൂർത്തിയാക്കിയ സഖ്യമായി ഇരുവരും മാറി. വെസ്റ്റ് ഇൻഡീസിന്റെ ഇതിഹാസ ബാറ്റിംഗ് ജോടികളായ ജോർഡൻ ഗ്രീനിഡ്ജ്- ഡെസ്മണ്ട് ഹെയ്ൻസ് എന്നിവരുടെ പേരിലുള്ള ലോക റെക്കോർഡാണ് ഇന്ത്യൻ സഖ്യം പഴങ്കഥയാക്കിയത്.

രോഹിത്- കോഹ്‌ലി സഖ്യം 86 ഇന്നിംഗ്‌സുകളിൽനിന്നാണ് 5000 റൺസ് പൂർത്തിയാക്കിയത്. നേരത്തേ ഗ്രീനിഡ്ജ്- ഹെയ്ൻസ് സഖ്യം 97 ഇന്നിംഗ്സുകളിൽ നിന്നായിരുന്നു 5000 തികച്ചത്. ഓസ്ട്രേലിയയുടെ ആദം ഗിൽക്രിസ്റ്റ്- മാത്യു ഹെയ്ഡൻ (104 ഇന്നിംഗ്സ്), ശ്രീലങ്കയുടെ തിലകരത്നെ ദിൽഷൻ- കുമാർ സങ്കക്കാര (104), രോഹിത്-ശിഖർ ധവാൻ (112) ജോടികളാണ് ഈ ലിസ്റ്റിൽ തുടർന്നുള്ള സ്ഥാനങ്ങളിലുള്ളത്.

ഇതോടൊപ്പം തന്നെ രോഹിത് ഏകദിന ക്രിക്കറ്റിൽ 10,000 റൺസ് തികച്ചു. ഏറ്റവും വേഗത്തിൽ 10,000 കടക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡും രോഹിത് തന്റെ പേരിലാക്കി. 241 ഇന്നിംഗ്‌സുകളിൽനിന്നാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്.