അഹമ്മദാബാദിൽ മുഴുവൻ കാശുള്ളവർ, ടിക്കറ്റ് വിറ്റത് മണിക്കൂറുകൾക്കുള്ളിൽ

ലഖ്‌നൗവിൽ ഞായറാഴ്ച നടന്ന രണ്ടാം ടി20യിൽ ന്യൂസിലൻഡിനെ ഇന്ത്യ പരാജയപ്പെടുത്തി പരമ്പരയിൽ ജീവൻ നിലനിർത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ നിർണായകമായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിന് ബുധനാഴ്ച ആതിഥേയത്വം വഹിക്കും.

സുപ്രധാന ഏറ്റുമുട്ടലിന് മുന്നോടിയായി, ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള അഹമ്മദാബാദ് ടി20 ഐ ടിക്കറ്റുകൾ വളരെ പെട്ടെന്നാണ് വിട്ടുപോയത്. സ്വന്തം നാട്ടിൽ പരമ്പര കൈവിടാതിരിക്കാൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്.

ആദ്യ രണ്ട് മത്സരങ്ങളെ അപേക്ഷിച്ച് ബാറ്റ്‌സ്മാന്മാർക്ക് കൂടുതൽ സഹായം കിട്ടുന്ന പിച്ചായിരിക്കും അഹമ്മദാബാദിൽ ഒരുക്കിയിരിക്കുന്നത്, അതിനാൽ തന്നെ ഇരുടീമുകളും തങ്ങളുടെ ഏറ്റവും മികച്ച സംഘത്തെ തന്നെ ആയിരിക്കും ഒരുക്കുക എന്ന കാര്യം ഉറപ്പാണ്.

പണമുള്ളവർ മാത്രം മത്സരം കണ്ടാൽ മതിയെന്ന കായിക മന്ത്രിയുടെ പ്രസ്താവനക്ക് ശേഷം ട്രോളുകൾ നിറഞ്ഞിരുന്നു. എന്നാൽ ബാക്കി സ്റ്റേഡിയങ്ങളിൽ എല്ലാം ആളുകൾ നിറയുന്ന കാഴ്ചയാണ്കാണാൻ സാധിക്കുന്നത്.