'ഞാനും തിലകും ഒരു 20 റൺസ് അധികം നേടിയിരുന്നെങ്കിൽ ഞങ്ങൾക്ക് വിജയിക്കാമായിരുന്നു': ഹർദിക് പാണ്ട്യ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തോല്പിച്ച് പ്ലേയോഫ്‌ പ്രതീക്ഷകൾ നിലനിർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. മുംബൈ മുന്നോട്ടുവെച്ച 148 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് ബാക്കിനിൽക്കെ കൊൽക്കത്ത മറികടന്നു. കൊൽക്കത്തയ്ക്ക് വേണ്ടി മനീഷ് പാണ്ഡെ 45 റൺസും റോവ്മാൻ പവൽ 40 റൺസും നേടി. അജിങ്ക്യാ രഹാനെ 21 റൺസ് നേടി.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവർ എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണ് നേടിയത്. 32 റൺസ് നേടിയ കോർബിൻ ബോഷാണ് ടോപ് സ്‌കോറർ. 27 പന്തിൽ 26 റൺസ് നേടിയ ക്യാപ്റ്റൻ ഹാർദിക് ആണ് പിന്നീടുള്ള ടോപ് സ്‌കോറർ. തിലക് വർമ (20 ), രോഹിത് ശർമ (15), സൂര്യകുമാർ യാദവ് (15 ), വിൽ ജാക്സ്(14 ) ,ദീപക് ചഹാർ (10 ) എന്നിവർ രണ്ടക്കം കടന്നു. മത്സരം തോറ്റതിന് ശേഷം മുംബൈ നായകൻ ഹർദിക് പാണ്ട്യ സംസാരിച്ചു.

Read more

‘ബാറ്റിംഗ് ഗ്രൂപ്പ് എന്ന നിലയിൽ ഞങ്ങൾ 20 റൺസ് പുറകിലായിരുന്നു. പവർപ്ലെയിൽ തന്നെ കുറെ വിക്കറ്റുകൾ നഷ്ടമായി. പക്ഷെ ക്രീസിൽ ഞാനും തിലകും കുറച്ച് നേരം നിലയുറപ്പിച്ച് നിന്നിരുന്നെങ്കിൽ ആ പാർട്ണർഷിപ്പിലൂടെ 20 റൺസ് അധികം നേടാമായിരുന്നു. അങ്ങനെ ആയിരുന്നെങ്കിൽ വിജയിക്കാൻ ഒരു ചാൻസ് ഉണ്ടായേനെ’ ഹർദിക് പറഞ്ഞു.