പണി വരുന്നത് ഈ ഐ.പി.എൽ ടീമുകൾക്കും താരങ്ങൾക്കും, ശ്രദ്ധിച്ചില്ലെങ്കിൽ പിന്നെ ലോക കപ്പ് നോക്കേണ്ട

ഐപിഎൽ ഫ്രാഞ്ചൈസികൾ ചങ്കിടിപ്പിലാണ്. വർദ്ധിച്ചുവരുന്ന പരിക്ക് പ്രശ്‌നങ്ങൾ കണക്കിലെടുത്ത്, ഐ‌പി‌എൽ 2023-ൽ കളിക്കാരുടെ ഫിറ്റ്‌നസ് നിരീക്ഷിക്കുന്നതിനും ജോലിഭാരം നിയന്ത്രിക്കുന്നതിനും ഐ‌പി‌എൽ ഫ്രാഞ്ചൈസികളുമായി പ്രവർത്തിക്കാൻ ബി‌സി‌സി‌ഐ എൻ‌സി‌എയോട് നിർദ്ദേശിച്ചതൻ ടീമുകളെ ചെറുതായിട്ട് പേടിപ്പിക്കുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഒരു അവലോകന യോഗത്തിൽ താരങ്ങളുടെ ജോലിഭാരവും പരിക്കുകളും നന്നായി കൈകാര്യം ചെയ്യാൻ യോ യോ ടെസ്റ്റ് പോലെ കർശനമായ തീരുമാനങ്ങൾ എടുക്കുന്നുണ്ട് . എൻസിഎ ഫ്രാഞ്ചൈസികളുമായി ചർച്ചകൾ നടത്തും, അതായത് രവീന്ദ്ര ജഡേജ, ജസ്പ്രീത് ബർമ, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് ടൂർണമെന്റിൽ പങ്കെടുക്കാൻ ‘കർശനമായ നിർദേശങ്ങൾ ‘ നൽകിയിട്ടുണ്ട്.

ഐ‌പി‌എൽ ടീമുകൾ കളിക്കാരുടെ പേരിൽ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതിനാൽ, പരിക്കിന്റെ ചരിത്രമുള്ള ബെഞ്ച് കളിക്കാരെ നിർബന്ധിതരാക്കുമെന്നതിനാൽ ഇത് ഒരു പ്രഹരമാണ്. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമായ രോഹിത് ശർമയും ജസ്പ്രീത് ബുംറയും ഫിറ്റ്നസ് പ്രശ്നങ്ങൾ ഉള്ളവരാണ് . കൂടാതെ, ദീപക് ചാഹറിനെയും രവീന്ദ്ര ജഡേജയെയും സിഎസ്‌കെ ശ്രദ്ധിക്കും. 2023 ലെ ഇന്ത്യയുടെ ലോകകപ്പ് തീരുമാങ്ങളിൽ നാല് കളിക്കാരും നിർണായകമാണ്. ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് പോലും അതിനിര്ണായകം ആയിരിക്കും പ്രീമിയർ ലീഗ് സീസൺ.

താരങ്ങൾക്ക് വിശ്രമം നൽകുന്നതുമായി ബന്ധപ്പെട്ട് ടീമുകൾ പറയുന്നത് ഇങ്ങനെയാണ് “ഐപിഎൽ മത്സരങ്ങളിൽ ഒരു കളിക്കാരന് വിശ്രമം നൽകാൻ ബിസിസിഐക്ക് ഫ്രാഞ്ചൈസികളോട് ആവശ്യപ്പെടാനാവില്ല. അവർക്ക് തീർച്ചയായും ജോലിഭാരം നിരീക്ഷിക്കാനും ഏതെങ്കിലും ഡാറ്റ പങ്കിടാൻ ആവശ്യപ്പെടാനും കഴിയും, എന്നാൽ അവർക്ക് ഒതാരത്തിന്റെ കാര്യത്തിൽ നിയന്ത്രണം വേണമെന്ന് പറയാൻ ആകില്ല. കൂടാതെ ഒരു നിശ്ചിത കളിക്കാരന് X എണ്ണം മത്സരങ്ങൾ മാത്രമേ കളിക്കാനാകൂ അല്ലെങ്കിൽ X എണ്ണം ഓവറുകൾ മാത്രമേ ബൗൾ ചെയ്യാനാകൂ എന്ന് പറയാൻ പറ്റില്ല .”