ക്യാപ്റ്റൻസി കൈമാറ്റം യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നുള്ള ബി.സി.സി.ഐയുടെ ഒളിച്ചോട്ടമായിരുണെങ്കിൽ സെലക്ഷൻ കമ്മിറ്റി ചിരിക്കുക ആയിരുന്നു, നമുക്ക് വേണ്ടത് ക്യാപ്റ്റൻസി മാറ്റമല്ല ഈ കാര്യത്തിൽ ഒരു മാറ്റമാണ്; ഇത് ശരിയായാൽ എല്ലാ പ്രശ്നങ്ങളും ഒരുപരിധി വരെ ശരിയാകും

Shemin Abdulmajeed

ക്യാപ്റ്റൻസി കൈമാറ്റം വലിയൊരു മാറ്റം കൊണ്ട് വരുമെന്ന് വിശ്വസിച്ചവരുണ്ട്. വിരാട് കോഹ്ലിക്ക് ഇല്ലാതിരുന്ന ഭാഗ്യം രോഹിത് ശർമ്മ കൊണ്ടുവരുമെന്ന് സ്വപ്നം കണ്ട ആരാധകരും ഒരുപാട്. ഒടുവിൽ വീണ്ടുമൊരു സെമി ഫൈനൽ .

ക്യാപ്റ്റൻസി കൈമാറ്റം യഥാർഥ പ്രശ്നങ്ങളിൽ നിന്നുള്ള BCCI യുടെ ഒളിച്ചോട്ടമായിരുന്നു. ക്യാപ്റ്റൻസി കൈമാറ്റത്തെ ഇത്രയേറെ വഷളാക്കി പബ്ലിക്കിന് മുൻപിൽ അവതരിപ്പിക്കുമ്പോഴും യഥാർഥ പ്രശ്നമായിരുന്ന സെലക്ഷൻ കമ്മിറ്റി പിൻനിരയിലിരുന്ന് ചിരിക്കുകയായിരുന്നു.

ക്യാപ്റ്റൻസിയല്ല, ധീരമായ സെലക്ഷന്റെ അഭാവമാണ് യഥാർഥ കാരണമെന്ന് ഇനിയെങ്കിലും മനസ്സിലാക്കുമോ? ഈയൊരു തോൽവിയെങ്കിലും സെലക്ഷൻ കമ്മിറ്റി ഏറ്റെടുക്കുമോ? പ്രഷർ സിറ്റുവേഷനുകളെ നെഞ്ചുംവിരിച്ച് നേരിടുന്ന പ്രതിഭാശാലികളെയാണ് ടീമിന് ആവശ്യമെന്ന് ഈ തോൽവി വീണ്ടും വീണ്ടും തെളിയിക്കുന്നു.

പ്രഷർ സിറ്റുവേഷനുകളിൽ മുന്നിട്ടിറങ്ങി പട നയിച്ചിരുന്ന ഗംഭീർമാരും യുവരാജ്മാരും ഇനിയും ഉണ്ടാവട്ടെ. അല്ലാതെ ഇനിയുമൊരു ക്യാപ്റ്റൻസി മാറ്റം കൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ