പാകിസ്ഥാൻ താരങ്ങൾ ഐ.പി.എലിൽ കളിച്ചില്ലെങ്കിൽ നഷ്ടം ഇന്ത്യക്ക് തന്നെ, പണത്തിന്റെ ഹുങ്ക് ഇന്ത്യ കൈയിൽ വെച്ചാൽ മതി; തുറന്നടിച്ച് ഇമ്രാൻ ഖാൻ

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും (പിസിബി) തമ്മിലുള്ള തർക്കം തുടരുന്നതിനിടെ, മുൻ പാകിസ്ഥാൻ ഓൾറൗണ്ടറും രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ ബിസിസിഐക്കെതിരെ ആഞ്ഞടിച്ചു രംഗത്ത് വന്നിരിക്കുകയാണ്. ഇന്ത്യൻ ബോർഡ് അഹങ്കാരികൾ ആണെന്നാണ് ഇമ്രാന്റെ വാദം.

ടൈംസ് റേഡിയോയുമായുള്ള സംഭാഷണത്തിൽ ഖാൻ, ‘ധാരാളം ഫണ്ട്’ സൃഷ്ടിക്കാനുള്ള ബിസിസിഐയുടെ കഴിവ് അഹങ്കാരത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടി, ബോർഡ് ഒരു ‘സൂപ്പർ പവർ’ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആര് ആരോട് കളിക്കണം എന്ന്‌ ഇന്ത്യൻ തീരുമാനിക്കുന്നത് ബാക്കിയുള്ളവർ അടിമകൾ ആണെന്ന വിചാരമാണ് ഉള്ളതെന്നും ഇമ്രാൻ ഖാൻ

“ഇത് സങ്കടകരവും നിർഭാഗ്യകരവുമായ കാര്യമാണ്, പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം. ഒരു സൂപ്പർ പവർ എന്ന നിലയിൽ ക്രിക്കറ്റ് ലോകത്ത് ഇന്ത്യ ഇപ്പോൾ പെരുമാറുന്ന രീതിയിൽ ഒരുപാട് അഹങ്കാരമുണ്ട്. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ഫണ്ട് സൃഷ്ടിക്കാനുള്ള അവരുടെ കഴിവ് കാരണം, അവർ ആരെ കളിക്കണം, ആരെ കളിക്കരുത് എന്ന ഒരു സൂപ്പർ പവറിന്റെ അഹങ്കാരമായി അവർ ഇപ്പോൾ നിർദ്ദേശിക്കുന്നുവെന്ന് ഞാൻ കരുതുന്നു,” ഖാൻ ഉദ്ധരിച്ചു. ക്രിക്കറ്റ് പാകിസ്ഥാൻ പറഞ്ഞു.

ഇന്ത്യ ഏഷ്യ കപ്പ് കളിച്ചില്ലെങ്കിൽ പാകിസ്ഥാൻ ലോകകപ്പ് കളിക്കില്ല എന്നതുൾപ്പടെ ഒരുപിടി അഭിപ്രായങ്ങൾ ഇപ്പോൾ നിലനിൽക്കുന്നു. പാക് താരങ്ങളെ ഐപിഎല്ലിൽ പങ്കെടുപ്പിക്കില്ലെന്ന ഇന്ത്യയുടെ തീരുമാനത്തെക്കുറിച്ചും ഖാൻ സംസാരിച്ചു. പാകിസ്ഥാനിൽ തന്നെ നിലവാരമുള്ള ധാരാളം യുവ ക്രിക്കറ്റ് താരങ്ങൾ ഉള്ളതിനാൽ വിഷമിക്കേണ്ടെന്ന് ആവശ്യപ്പെട്ട് അദ്ദേഹം തന്റെ നാട്ടുകാരോട് പറഞ്ഞു .

Read more

“ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പാകിസ്ഥാൻ ക്രിക്കറ്റ് കളിക്കാരെ [അവരെ ഐപിഎല്ലിൽ ഉൾപ്പെടുത്താൻ അനുവദിക്കാതെ] കളിപ്പിക്കാത്തത് അഹങ്കരത്തിന്റെ ലക്ഷണമാണ്. ഐ‌പി‌എൽ കളിക്കാൻ ഇന്ത്യ പാകിസ്ഥാനെ അനുവദിച്ചില്ലെങ്കിൽ, പാകിസ്ഥാൻ അതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല, കാരണം പാകിസ്ഥാനിൽ തന്നെ നിലവാരമുള്ള യുവ ക്രിക്കറ്റ് താരങ്ങളുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.