ഇപ്പോൾ നടക്കുന്ന ടി-20 ലോകകപ്പ് സൂപ്പർ 8 ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. സൗത്ത് ആഫ്രിക്കയോട് 76 റൺസിനാണ് ഇന്ത്യ പരാജയം ഏറ്റു വാങ്ങിയത്. ഇനിയുള്ള രണ്ട് മത്സരങ്ങൾ കൂടി വിജയിച്ചാലേ ഇന്ത്യക്ക് സെമി ഫൈനലിലേക്ക് പ്രവേശിക്കാനാകു. ഇന്ത്യയുടെ എല്ലാ ഡിപ്പാർട്മെന്റും ഇന്നലെ മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്.
ഓരോ വിക്കറ്റുകൾ പോകുമ്പോഴും നിലയുറപ്പിച്ച് കളിക്കുന്ന താരങ്ങൾ ഇന്ത്യക്ക് ഇല്ലാതെ പോയതാണ് ഇന്നലത്തെ മത്സരം തോൽക്കാനുള്ള കാരണം. 2024 വരെ വിരാട് കോഹ്ലി നിലയുറപ്പിച്ച് കളിച്ച് മത്സരങ്ങൾ വിജയിപ്പിച്ചിരുന്നു. ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ അദ്ദേഹത്തെ പോലെയൊരു താരത്തെയാണ് മിസ് ചെയ്യുന്നതെന്നാണ് ആരാധകരുടെ അഭിപ്രായം.
ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ ഇന്നിങ്സ് 18.5 ഓവറിൽ 111 റൺസിൽ അവസാനിച്ചു. 37 പന്തില്‍ 42 റണ്‍സെടുത്ത ശിവം ദുബെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നാല് വിക്കറ്റ് വീതം വീഴ്ത്തിയ മാര്‍കോ ജാന്‍സന്‍, മൂന്ന് പേരെ പുറത്താക്കിയ കേശവ് മഹാരാജ് എന്നിവ ഇന്ത്യയെ തകര്‍ത്തത്. കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റെടുത്തു.
Read more
ഇന്ത്യക്കായി ശിവം ദുബെ 42 റൺസും, ഹർദിക് പാണ്ട്യ 18 റൺസും, സൂര്യകുമാർ യാദവ് 18 റൺസും, അഭിഷേക് ശർമ്മ 15 റൺസും നേടി. ബോളിങ്ങിൽ ഇന്ത്യക്കായി ജസ്പ്രീത് ബുംറ 3 വിക്കറ്റുകളും, അർശ്ദീപ് സിങ് 2 വിക്കറ്റുകളും, വരുൺ ചക്രവർത്തി ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റുകളും നേടി.







