കൊൽക്കത്ത കുറച്ചുകൂടി റൺസ് നേടിയിരുന്നു എങ്കിൽ എന്ന് രാജസ്ഥാൻ ആരാധകർ വരെ ആഗ്രഹിച്ച് പോയി, സഞ്ജു ഒരു യഥാർത്ഥ ടീം പ്ലെയർ ആണെന്ന് മനസ്സിലാക്കാൻ ആ ഒറ്റ നിമിഷം നോക്കിയാൽ മതി

തുടർ തോൽവിയിൽ നിന്നും ഒരു ടീം എങ്ങിനെ കളിച്ചു കേറണം എന്നതിൻ്റെ മികച്ച ഉദാഹരണമാണ് മുംബൈ ഇന്ത്യൻസ്. ഇന്നലെ രാജസ്ഥാൻ റോയൽസ് നമുക്ക് കാണിച്ചു തന്നതും അതാണ് ഞങ്ങൾക്ക് ഇങ്ങനെയും സാധിക്കും എന്ന് ആരാധകരോട് രാജസ്ഥാൻ അവരുടെ ഭാഷയിൽ വിശദീകരണം നൽകി കൊൽക്കത്തയ്ക്ക് എതിരെ മികച്ച പ്രകടനമാണ് ഇന്നലെ സഞ്ജു സാംസൺ & ടീം നടത്തിയത്.

തോൽവിയുടെ ഉത്തരവാദിത്തം ക്യാപ്റ്റനാണെങ്കിൽ വിജയവും ക്യാപ്റ്റനാണ്. രാജസ്ഥാൻ്റെ വെങ്കിടേഷ് അയ്യർ അല്ലാതെ ഒരു ബാറ്ററെപ്പോലും ചുവടുറപ്പിക്കാൻ രാജസ്ഥാൻ്റെ ബൗളേഴ്സ് സമ്മതിച്ചില്ല മികച്ച ക്യാച്ചുകൾ എടുക്കുന്നതുമുതൽ റൺസ് തടയുന്നതിൽ വരെ ഒരു പുതിയ ടീമായാണ് ഇന്നലെ അവർ കളം നിറഞ്ഞു കളിച്ചത്. ബോൾട്ട് തുടങ്ങിവെച്ചത് ചഹാലിൻ്റ മികച്ച ബൗളിംഗും ചേർന്നപ്പോൾ 149 റൺസിൽ തളക്കാൻ കഴിഞ്ഞു. കത്തിക്കയറിയ മുമ്പേ ആന്ധ്രേ റസലിനെ മലയാളി താരം കെഎം ആസിഫ് ഔട്ടാക്കിയിരുന്നു.

ഇതിനിടയിൽ യുവേന്ദ്ര ചഹാൽ നാലുവിക്കറ്റ് നേടി പർപ്പിൾ ക്യാപ്പും ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ഐപിഎൽ ബൗളർ പദവി ബ്രാവോയേ മറികടന്ന് സ്വന്തം പേരിൽ കുറിച്ചു.കണ്ടത് എത്രയോ നിസാരം കാണാൻ ഇരിക്കുന്നത് എത്രയോ ഗംഭീരം എന്നതാണ് പിന്നീട് സംഭവിച്ചത്. 150 റൺസ് വിജയലക്ഷ്യം പ്രതിരോധിക്കുന്നതിന് തൻ്റെ ബൗളിംഗ് കഴിവ് പുറത്തെടുക്കാൻ വന്ന കോൽക്കത്ത ക്യാപ്റ്റൻ നിധീഷ് റാണ ഇന്നലെ റെക്കോർഡ് സ്വന്തമാക്കി. ആദ്യ ഓവറിൽ ഏറ്റവുമധികം റൺസ് വഴങ്ങിയ ബൗളർ എന്ന ഖ്യാതി നേടി 26 റൺസ് നേടി ഫോമിൽ തുടരുന്ന ജയ്സ്വാൾ തൻ്റെ വിളയാട്ടം 6 6 4 4 2 4 ഈ നിലയിൽ തുടങ്ങി.

മറുവശത്ത് റൺസ് എടുക്കാതെ ജോസ് ബട്ട്ലർ റണ്ണൗട്ട് ആയതു മാത്രമാണ് ഇന്നലെ കൊൽക്കത്തയുടെ ആകെ നേട്ടം. കളം നിറഞ്ഞു കളിച്ച ജയ്സ്വാൾ 13 ബോളിൽ ഹാഫ് സെഞ്ചുറി നേടി 15 വർഷത്തെ ഐപിഎല്ലിൻ്റെ ചരിത്രത്തിലെ സർവ്വകാല റെക്കോർഡ് സ്വന്തമാക്കി. നിലവിൽ 14 ബോളുകളിൽ കെഎൽരാഹുൽ പാറ്റ് കമ്മിൻസ് ഇവരുടെ പേരിലാണ്.എതിർ ടീമായ കൊൽക്കത്തകുറച്ചു റൺസ് കൂടി നേടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച നിമിഷങ്ങളായിരുന്നു വരാനിരിക്കുന്നത് എന്ന് അപ്പോൾ അറിയില്ലായിരുന്നു.

പതിമൂന്നാം ഓവറിലെ ലാസ്റ്റ് ബോളിൾ ജയിക്കാൻ രണ്ടു റൺസ് ബാറ്റുചെയ്യുന്ന സഞ്ജു സാംസണ് 48 റൺസ് ഹാഫ് സെഞ്ചുറി നേടാൻ 2 റൺസ്. നോൺ സ്ട്രൈക്ക് എൻഡിൽ നില്ക്കുന്ന ജയ്സ്വാൾ 94 റൺസ് ഒരു സിക്സ്സർ അകലത്തിൽ സെഞ്ചുറി ഒപ്പം ഓറഞ്ച് ക്യാപ്പ് സ്വന്തം. ബൗളർ വൈഡായി എറിഞ്ഞ ബോൾ സഞ്ജു പിറകോട്ട് ഇറങ്ങി കുത്തിയിട്ട് തനിക്ക് ഹാഫ് സെഞ്ചുറി വേണ്ടെന്ന് വെച്ചു.ജയ്സ്വാളിന് അടുത്ത ഓവറിലെ ആദ്യ ബോൾ നേരിടാൻ അവസരം നൽകുന്നു.

ബോൾ നേരിടുന്ന ജയ്സ്വാളിന് സിക്സ്സർ അടിക്കാൻ ആഹ്വാനം നൽകി പ്രോത്സാഹിപ്പിച്ചു. ബൗളർ വൈഡായി എറിഞ്ഞ ബോളിനെ ബൗണ്ടറി കടത്താനെ ജയ്സ്വാളിന് കഴിഞ്ഞുള്ളൂ 41 ബോൾ ബാക്കി നിർത്തി വൻവിജയം കരസ്ഥമാക്കി രാജസ്ഥാൻ റോയൽസ്.തുടക്കം മുതൽ ടോപ്പ് ഫോറിൽ നിലനിന്നിരുന്ന രാജസ്ഥാൻ മുംബൈ ഇന്ത്യൻസിൻ്റെ വരവോടെ 5 ലേക്ക് താഴ്ന്ന അവർ വീണ്ടും മൂന്നാം സ്ഥാനത്തേക്ക് തിരിച്ചു കയറി പ്ലേയോഫ് സാധ്യത നിലനിർത്തി.

ഇൻഡ്യ കാത്തിരിക്കുന്ന മറ്റൊരു ഇടം കൈയ്യൻ ഓപ്പണിംഗ് ബാറ്റ്സ്മാൻ ഇതാ ഈ ഐപിഎല്ലിൻ്റെ സീസണോടെ തൻ്റെ രാജകീയ പ്രകടനത്തോടെ ഇന്ത്യൻ ടീമിലേക്കു ചുവടു വെക്കുന്നു ഇനി ബാക്കി ബിസിസിഐ യുടെയും സെലക്ടർ മാരുടെയും ചുമതലയാണ് .

എഴുത്ത്: Murali Melettu

കടപ്പാട്: മലയാളി ക്രിക്കറ് സോൺ