ഇന്ന് ഈഡനിൽ ഇറങ്ങുന്ന "സീരിയൽ കില്ലറിനെ"പിടികൂടാൻ ഇന്ത്യക്ക് സാധിച്ചില്ലെങ്കിൽ മരണം ഉറപ്പ്, വി വി എസ് ലക്ഷ്മണന്റെ വിയർപ്പിന്റെയും, ഉപ്പുരസം പുരണ്ട ചരിത്രമുറങ്ങുന്ന മണ്ണിൽ നടക്കുന്നത് തീപാറും പോരാട്ടം

ഒരു സീരിയൽ കില്ലർ നടത്തുന്ന കൊലപാതകങ്ങൾ പോലെ, ദക്ഷിണാഫ്രിക്കയുടെ ഈ ലോകകപ്പിലെ വിജയങ്ങൾക്ക് കൃത്യമായ ഒരു പാറ്റേണുണ്ട്. ആദ്യം ബാറ്റ് ചെയ്ത്, ഇംഗ്ലണ്ട് കളിക്കാൻ മറന്നു പോയ “ആഗ്രസ്സിവ് ബ്രാൻഡ് ക്രിക്കറ്റ്‌ ” കളിച്ച് കൂറ്റൻ സ്കോർ നേടുക. വലിയ ടാർഗറ്റിന്റെ സമ്മർദ്ദത്തിൽ ചെയ്സിനിറങ്ങുന്ന എതിരാളിയെ പവർ പ്ലെയിൽ തന്നെ തകർത്ത് മത്സരം വരുതി യിലാക്കുക. എന്നാൽ ഈ കംഫർട്ട് സോണിനു പുറത്ത് വരുമ്പോൾ, അവർ പതറുന്നത് ഹോളണ്ടിനെതിരെയും, പാകിസ്ഥാനെതിരെയും പ്രകടമായതായിരുന്നു. നേരെ മറിച്ച്, ഇന്ത്യയാണെങ്കിൽ അങ്ങനെയുള്ള യാതൊരു വൾനറബിളിറ്റിയും പ്രകടമാക്കാതെ എല്ലാവിധ പരീക്ഷണങ്ങളെയും അതിജീവിച്ചു കൊണ്ടാണ് മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്.

ആദ്യ കളിയിൽ ടോപ് ഓർഡർ തകർന്ന് 2 റൺസിന് മൂന്ന് വിക്കറ്റ് വീണിടത്ത്‌ നിന്ന് ഓസ്ട്രേലിയക്കെതിരെ ചെയ്സ് ചെയ്ത് നയിക്കുന്നു. ന്യൂസ് ലാന്റിനെതിരെ ഒരു മിഡിൽ ഓർഡർ കോളാപ്സ് അതിജീവിച്ചു വിജയകര മായി ചെയ്സ് ചെയ്യുന്നു. ഇംഗ്ലണ്ടിനെതിരെ ഒരു ബിലോപാർ സ്കോർ ഒരു പഴുതുമില്ലാതെ ഡിഫെൻഡ് ചെയ്യുന്നു. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക എന്നീ ടീമുകളെ ആധികാരികമായി അമർച്ച ചെയ്യുന്നു. ബാറ്റിങ്, ബൗളിംഗ്, ഫീൽഡിങ്, മെന്റൽ സ്‌ട്രെങ്ത് അങ്ങനെ എല്ലാ ബേയ്സിക്കുകളും കവർ ചെയ്ത ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീമും, അഗ്രെസ്സീവ് ബ്രാൻഡ് ക്രിക്കറ്റ് കളിക്കുന്ന ഈ ലോകകപ്പിലെ ഏറ്റവും എസ്‌ക്സൈറ്റിംഗ് ടീമും നാളെ ഏറ്റുമുട്ടുമ്പോൾ, ക്വാളിഫിക്കേഷൻ സീനോറിയോയിൽ യാതൊരു റിലവെൻസുമില്ലെങ്കിലും, മത്സരം ആവേശകരമായിരിക്കും എന്നതിൽ സംശയമില്ല.

ഒരു സീരിയൽ കില്ലറിനെ പിടികൂടാനുള്ള എളുപ്പമാർഗം അയാളെ അയാളുടെ കംഫർട്ട് സോണിനു പുറത്ത് കൊണ്ട് വന്ന് മനോനില തകർത്ത് അയാളുടെ പ്ലാനിങ്ങുകളെ അപ്പാടെ പൊളിക്കുകയെന്നതാണ്. 350+ എന്ന കംഫർട്ട് സോണിലേക്ക് എത്തുന്ന സ്ഥിരം പറ്റേൺ പിന്തുടരുന്നതിൽ നിന്നും “സീരിയൽ കില്ലറിനെ” തടയാൻ, ബുമ്രയും, ഷമിയും, കുൽദീപുമടങ്ങുന്ന ടീം ഇന്ത്യയുടെ “Vigilanate Cops” ന് സാധിക്കുമോ?? വിനോദ് കാബ്ലിയുടെ കണ്ണീരിന്റെയും.

വി വി എസ് ലക്ഷ്മണന്റെ വിയർപ്പിന്റെയും, ഉപ്പുരസം പുരണ്ട ചരിത്രമുറങ്ങുന്ന ഈഡനിലെ പുൽ തകിടി നാളെ ആ ചോദ്യത്തിന് ഉത്തരം നൽകും. Itz all about Team India’s lethal bowling attack vs South Africa’s belligerent batting power.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ