തോറ്റുകൊണ്ട് തുടങ്ങുനാണ് മുംബൈ ഇന്ത്യൻസിനെ ഭയക്കണം എന്ന് പറയുന്നത് ചുമ്മാതല്ല. ആദ്യ അഞ്ച് കളികളിൽ നിന്നായി ഒരു ജയം മാത്രം നേടിയ ടീം അവസാനം കളിച്ച 6 മത്സരങ്ങളിൽ വിജയിച്ച് തകർപ്പൻ തിരിച്ച് വരവാണ് നടത്തിയിരിക്കുന്നത്. അതിന്റെ ഫലമായി പോയിന്റ് പട്ടികയിൽ ഇപ്പോൾ മുംബൈ ഇന്ത്യൻസാണ് ഒന്നാം സ്ഥാനത്ത്.
ഇന്നലെ ഐപിഎലിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയല്സിനെതിരെ മുംബൈ ഇന്ത്യൻസിന് 100 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കാൻ സാധിച്ചു. ബാറ്റിഗിലും ബോളിങ്ങിലും മുംബൈയുടെ സംഹാരതാണ്ഡവമായിരുന്നു ജയ്‌പൂരിൽ കാണാൻ സാധിച്ചത്. തുടക്കം മുതൽ അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനത്തിലൂടെ ഓപ്പണർമാരായ റയൽ റെക്കിൽടോൺ രോഹിത് ശർമ്മ സഖ്യം മികച്ച തുടക്കം നൽകി. റയാൻ 38 പന്തിൽ 3 സിക്‌സും 7 ഫോറും അടക്കം 61 റൺസ് നേടി. രോഹിത് ശർമ്മ ആകട്ടെ 36 പന്തിൽ 9 ഫോർ അടക്കം 53 റൺസും നേടി.
ഇരുവർക്കും ശേഷം ക്യാപ്റ്റൻ ഹാർദിക് പാണ്ട്യയും സൂര്യകുമാറും ചേർന്ന് സ്കോർ 217 ഇൽ നിർത്തി. സൂര്യകുമാർ 23 പന്തിൽ നിന്നായി 4 ഫോറും 3 സിക്സുമായി 48* റൺസും, പാണ്ട്യ 23 പന്തിൽ 6 ഫോറും 1 സിക്‌സും അടക്കം 48* റൺസും നേടി. ബോളിങ്ങിൽ ട്രെന്റ് ബോൾട്ട്, കരൺ ശർമ്മ എന്നിവർ 3 വിക്കറ്റുകളും, ജസ്പ്രീത് ബുംറ 2 വിക്കറ്റുകളും, ഹാർദിക് പാണ്ട്യ ദീപക് ചാഡ് ഓരോ വിക്കറ്റുകളും സ്വാന്തമാക്കി.
Read more
ഇന്നലെ നടന്ന മത്സരത്തിൽ ചരിത്ര നേട്ടമാണ് രോഹിത് ശർമ്മ സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസിന് വേണ്ടി 6000 റൺസാണ് താരം നേടിയിരിക്കുന്നത്. ഇതാദ്യമായാണ് മുംബൈ ഇന്ത്യൻസിനായി ഒരു താരം 6,000 റൺസെന്ന നാഴികക്കല്ല് പിന്നിടുന്നത്. 231-ാം മത്സരത്തിലാണ് താരത്തിന്റെ നേട്ടം. ഐപിഎല്ലിൽ ആകെ 267 മത്സരങ്ങൾ കളിച്ച രോഹിത് ആകെ 6,900ത്തിലധികം റൺസ് നേടിയിട്ടുണ്ട്.