ആ രാത്രി ഞാൻ ശരിക്കും പേടിച്ചു, എന്റെ ഫോൺ ഹാങ്ങ് ആയി പോയി; വലിയ വെളിപ്പെടുത്തലുമായി പൃഥ്വി ഷാ

ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഹോം ടി20 ഐ പരമ്പരയ്ക്കുള്ള ദേശീയ ടീമിൽ തിരിച്ചെത്തുന്നതിനെക്കുറിച്ച് ടീം ഇന്ത്യയുടെ ഡൈനാമിക് ഓപ്പണർ പൃഥ്വി ഷാ അടുത്തിടെ സംസാരിച്ചു. വെള്ളിയാഴ്ച ബിസിസിഐ അവരുടെ ട്വിറ്റർ ഹാൻഡിൽ പങ്കിട്ട ഒരു വീഡിയോയിൽ, താൻ വളരെക്കാലമായി ടീം ഇന്ത്യയിൽ ഉള്ള താനം മിസ് ചെയ്തിരുന്നതായി സമ്മതിച്ചു. ടീമിനെ പ്രഖ്യാപിച്ചതിന് ശേഷം തന്റെ ഫോൺ നിരന്തരമായി ഫോൺ വിളികൾ കാരണം അവസാനം ഹാങ്ങ് ആയി പോയി എന്നും പറഞ്ഞു.

രാത്രി വൈകി പലരും തന്നിലേക്ക് എത്താൻ ശ്രമിച്ചത് എന്തുകൊണ്ടാണെന്ന് തനിക്ക് ആദ്യം അറിയില്ലായിരുന്നുവെന്ന് ഷാ പറഞ്ഞു. താനും അൽപ്പം ഭയപ്പെട്ടിരുന്നുവെങ്കിലും ടി20 ഐ പരമ്പരയിലേക്ക് തന്നെ തിരഞ്ഞെടുത്തത് കൊണ്ടാണെന്ന് പിന്നീട് മനസിലായെന്നും 23 കാരനായ താരം കൂട്ടിച്ചേർത്തു.

തന്റെ തിരിച്ചുവരവിനെ കുറിച്ച് പൃഥ്വി ഷാ പറഞ്ഞു.

“ഞാൻ വളരെക്കാലമായി ടീമിന്റെ ഭാഗമല്ലായിരുന്നു. എന്നാൽ തിരിച്ചെത്തിയതിൽ എനിക്ക് സന്തോഷമുണ്ട്., ഏകദേശം 10:30 PM ആയപ്പോൾ ഫോൺ നിർത്താതെ അടിച്ചുകൊണ്ടിരുന്നു. ഞാൻ ഒരുപാട് കോളുകളും സന്ദേശങ്ങളും കണ്ടു. എന്റെ ഫോൺ ഹാങ്ങ് ആകുകയായിരുന്നു. ‘എന്താണ് ശരിക്കും സംഭവിച്ചത് എന്ന് ഞാൻ ചിന്തിച്ചു.”

2021 ജൂലൈയിലാണ് ഷാ അവസാനമായി ടീം ഇന്ത്യയ്‌ക്കായി കളിച്ചത്. വലംകൈയ്യൻ ബാറ്റർ രഞ്ജി ട്രോഫിയുടെ നിലവിലെ സീസണിൽ മികച്ച ഫോം പ്രകടിപ്പിക്കുകയും ദേശീയ സെലക്ടർമാർ ഇതിന് പ്രതിഫലം നൽകുകയും ചെയ്തു.

10 ഇന്നിംഗ്സുകളിൽ നിന്ന് 59.90 ശരാശരിയിൽ 595 റൺസ് നേടിയ അദ്ദേഹം നിലവിൽ ഈ സീസണിൽ മുംബൈക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമാണ്. ഈ മാസം ആദ്യം അസമിനെതിരെ 370 റൺസ് നേടിയ ഷാ വാർത്തകളിൽ ഇടം നേടിയിരുന്നു.