ഐപിഎലിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്‌നൗ സൂപ്പർ ജയൻസ്റ്റിനു ജയം. അവസാന പന്ത് വരെ നീണ്ടു നിന്ന ആവേശകരമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മൂന്ന് വിക്കറ്റുകൾക്കാണ് ലക്‌നൗ പരാജയപ്പെടുത്തിയത്.
27 പന്തിൽ ഏഴ് സിക്‌സറും രണ്ട് ഫോറുകളും അടക്കം പുറത്താകാതെ 54 റൺസ് നേടിയ മുകുൽ ചൗദരിയാണ് ലഖ്‌നൗവിനെ വിജയത്തിലേക്ക് നയിച്ചത്. ഒരു ഘട്ടത്തിൽ ഏഴിന് 128 എന്ന നിലയിൽ നിന്നായിരുന്നു രക്ഷാപ്രവർത്തനം. ലഖ്‌നൗവിന് വേണ്ടി നേരത്തെ ആയുഷ് ബദോനി അർധ സെഞ്ച്വറി നേടി. 34 പന്തിൽ രണ്ട് സിക്‌സറും ഏഴ് ഫോറുകളും അടക്കം 54 റൺസാണ് താരം നേടിയത്. ഏയ്ഡൻ മാർക്രം 22 റൺസും മുകുൾ ചൗധരി 25 റൺസും മിച്ചൽ മാർഷ് 15 റൺസും നേടി.
ഇന്നലെ നടന്ന മത്സരത്തിൽ സ്റ്റാറായത് മുകുൾ ചൗദരിയാണ്. ഇപ്പോഴിതാ തന്റെ കരിയർ ആരംഭിക്കുന്നത് തന്നെ അച്ഛനുണ്ടായിരുന്നതെല്ലാം വിറ്റിട്ടാണെന്നും അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു ഈ ഐപിഎൽ സീസണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
Read more
‘ എന്റെ അച്ഛൻ ഒരു പാവപെട്ടവനായിരുന്നു. കല്യാണത്തിന് മുൻപ് തന്നെ അദ്ദേഹത്തിന് തന്റെ മകനെ ഒരു ക്രിക്കറ്റ് താരമാക്കണം എന്നുണ്ടായിരുന്നു. അച്ഛനുണ്ടായിരുന്നതെല്ലാം വിൽക്കുകയും പോരാത്തതിന് ബാങ്കിൽ നിന്ന് ലോൺ വരെ എടുത്തു എന്റെ ക്രിക്കറ്റ് ഭാവിക്കായി. ഐപിഎൽ ലേലത്തിൽ എൽഎസ്ജി എന്നെ മേടിച്ചപ്പോൾ അച്ഛന്റെ കടമെല്ലാം എനിക്ക് വീട്ടാനായി’ മുകുൾ പറഞ്ഞു.







