അവനെ ടീമിൽ എടുക്കരുതെന്ന് ഞാൻ പറഞ്ഞതാണ്, അപ്പോൾ എല്ലാവരും എന്നെ ട്രോളി; ഇപ്പോൾ എങ്ങനെ ഇരിക്കുന്നു എന്ന് ആകാശ് ചോപ്ര

പേസർ ഉമ്രാൻ മാലിക് അയർലൻഡിനെതിരായ ടി20 ഇന്റർനാഷണൽ (ടി 20 ഐ) പരമ്പരയിൽ ഇന്ത്യൻ ടീമിനായി അരങ്ങേറ്റം കുറിച്ചു, തുടർന്ന് ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിലും കളിച്ചു. എന്നിരുന്നാലും, വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഏകദിന അല്ലെങ്കിൽ ടി20 ടീമിൽ അദ്ദേഹത്തിന് ഇടം ലഭിച്ചിട്ടില്ല.

മുൻ ഇന്ത്യൻ ബാറ്റർ ആകാശ് ചോപ്ര താരത്തിന്റെ ഒഴിവാക്കൽ ശ്രദ്ധയിൽപ്പെടുത്തി ട്വിറ്ററിൽ കുറിച്ചു, ടീം മാനേജ്‌മെന്റ് ഇതിനകം തന്നെ യുവതാരത്തോട് സംസാരിച്ചിട്ടുണ്ടാകണം, കാരണം ഇത് അവന്റെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയാകണം.”

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 ഐ പരമ്പരയ്ക്കായി തിരഞ്ഞെടുത്ത പേസർമാരാണ് ഹാർദിക് പാണ്ഡ്യ, അർശ്ദീപ് , ഭുവി എന്നിവർ. ഇതുവരെ കളിച്ച മൂന്ന് ടി20കളിൽ ഉംറാൻ മാലിക് രണ്ട് വിക്കറ്റ് വീഴ്ത്തി, 12.44 ഇക്കോണമി റേറ്റ് ഉണ്ട്.

ഐപിഎൽ 2022 ലെ തന്റെ മികച്ച വേഗതയിൽ മതിപ്പുളവാക്കിയതിന് ശേഷമാണ് ഉമ്രാനെ ഇന്ത്യയിലേക്ക് തിരഞ്ഞെടുത്തത്. 22 വിക്കറ്റുമായി സീസൺ പൂർത്തിയാക്കിയതിനാൽ ബാറ്റേഴ്സിന് അദ്ദേഹത്തിന്റെ വേഗതയെ നേരിടാൻ ബുദ്ധിമുട്ടായിരുന്നു.

എന്നിരുന്നാലും, അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചശേഷം അത്ര നല്ല സമയമല്ല ഇപ്പോൾ താരത്തിനുള്ളത്. ഉംറാൻ മാലിക് ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിന് തയ്യാറായിട്ടില്ലെന്ന് താൻ കരുതുന്നത് എന്തുകൊണ്ടാണെന്ന് ആകാശ് ചോപ്ര നേരത്തെ പറഞ്ഞിരുന്നു.

“ഉംറാൻ മാലിക്കിന് മറ്റുള്ളവർക്ക് ഇല്ലാത്ത ചിലത് ഉണ്ട് – അത്യുഗ്രൻ പേസ്. നിങ്ങൾക്ക് അത് ആരെയും പഠിപ്പിക്കാൻ കഴിയില്ല. ഇതൊക്കെ നിങ്ങൾക്ക് പഠിപ്പിക്കാം – ലൈനും ലെങ്ത്, യോർക്കർ, ബൗൺസർ, സ്ലോവർ, നക്കിൾ ബോൾ തുടങ്ങിയവ.വേഗത്തിൽ എങ്ങനെ പന്തെറിയാമെന്ന് ആരെയെങ്കിലും പഠിപ്പിക്കുക, അതൊരിക്കലും കഴിയില്ല. ഒന്നുകിൽ നിങ്ങൾ ഒരു പേസറായി ജനിക്കുന്നു അല്ലെങ്കിൽ നിങ്ങൾ ഒരു മീഡിയം പേസറായി ജനിക്കുന്നു,” ചോപ്ര തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിൽ പറഞ്ഞു.

” ഇനിയും ഒരുപാട് ക്രിക്കറ്റ് കരിയർ ബാക്കിയുണ്ട് അയാൾക്ക്. ക്ഷമയോടെ കാത്തിരിക്കണം.” ചോപ്ര നിർത്തി