എൻ്റെ റെക്കോഡുകൾ അവനാണ് മറികടക്കുന്നത് എങ്കിൽ സന്തോഷം, പക്ഷെ ഒരു കാര്യം ശ്രദ്ധിക്കണം

വേഗതയിൽ പന്തെറിയുന്ന ബൗളറുമാർക്ക് മുന്നിൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ പതറുന്ന കാഴ്ച കഴിഞ്ഞ ടി20 ലോകകപ്പിൽ നാം കണ്ടതാണ്. താരതമ്യേന വേഗം കുറവുള്ള ഇന്ത്യൻ ബൗളറുമാരെ പരിശീലനങ്ങൾക്കും പ്രീമിയർ ലീഗിലും ഒകെ കാണുന്ന ഇന്ത്യൻ താരങ്ങൾ ബോൾട്ടിനെയും,അഫ്രിദിയെയും കാണുമ്പോൾ മുട്ട് വിറച്ചതിൽ കുറ്റം പറയാൻ പറ്റില്ല. ഇന്ത്യയിൽ വേഗം കൂടുതൽ ഉള്ള ബൗളറുമാറില്ല എന്ന നിരന്തര കളിയാക്കലുകൾക്ക് ഒടുവിൽ ഒരു അടിപൊളി മറുപടി നമുക്ക് കിട്ടിയിരിക്കുകയാണ്‌- ഉമ്രാൻ മാലിക്ക്. ഉമ്രാനെക്കുറിച്ച് സംസാരിക്കവേ അക്തർ തന്റെ റെക്കോർഡിനെക്കുറിച്ച് പറഞ്ഞു.

സ്ഥിരത കൂടി കൈവരിച്ചാൽ ലോക ഒന്നാം നമ്പർ ബൗളറാകാൻ താരത്തിന് അധികം സമയത്തിന്റെ ആവശ്യമില്ലെന്നാണ് ക്രിക്കറ്റ് വിദഗ്ധർ പറയുന്നത്. എന്തായാലും കുറച്ച് മത്സരങ്ങളായി നല്ല പ്രഹരം ഏറ്റുവാങ്ങിയ താരം കൊൽക്കത്തയ്ക്ക് എതിരായ മത്സരത്തിലെ മൂന്ന് വിക്കറ്റ് പ്രകടനത്തോടെ ട്രാക്കിലേക്ക് വന്നു.

“അദ്ദേഹത്തിന്(ഉമ്രാൻ) ഒരു നീണ്ട കരിയർ ഉണ്ടെന്ന് ഞാൻ പറയുന്നു . കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഞാൻ ഏറ്റവും വേഗതയേറിയ പന്ത് എറിഞ്ഞിട്ട് 20 വർഷമായെങ്കിലും റെക്കോർഡ് തകർക്കാൻ ആർക്കും കഴിഞ്ഞില്ല എന്നതിനാൽ ഒരാൾ എന്നെ അഭിനന്ദിച്ചു. പക്ഷേ ഞാൻ പറഞ്ഞു, ‘ഈ റെക്കോർഡ് തകർക്കാൻ ആരെങ്കിലും ഉണ്ടായിരിക്കണം’. ഉംറാൻ എന്റെ റെക്കോർഡ് തകർത്താൽ ഞാൻ സന്തോഷവാനാണ്. എന്നാൽ ഈ പ്രക്രിയയിൽ അയാൾക്ക് പരിക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. പരിക്കുകളൊന്നുമില്ലാതെ അവൻ ദീർഘനേരം കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു.” അക്തർ പറഞ്ഞു.

“ലോക വേദിയിൽ അദ്ദേഹത്തെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. നിലവിൽ മണിക്കൂറിൽ 150 കിലോമീറ്റർ വേഗമെടുക്കുന്നവർ അധികമില്ല. അവൻ അത് നിരന്തരമായി ചെയ്യുന്നുണ്ട്. എന്റെ റെക്കോർഡുകൾ പലതും മറികടക്കാൻ അവന് സാധിക്കും.”

Read more

കഴിഞ്ഞ ദിവസത്തെ മത്സരത്തിലെ തോൽവി ഹൈദരാബാദ് പ്രതീക്ഷകൾക്ക് വലിയ മങ്ങലാണ് ഏൽപ്പിച്ചത്.