ഈ മൂന്ന് താരങ്ങളെയും അവർ കളിക്കുന്ന ഷോട്ടുകളെയും ഞാൻ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നു, കോഹ്‌ലി ഇല്ലാത്ത ജോസ് ബട്ട്ലർ ഇഷ്ടപെടുന്ന താരങ്ങളിൽ ഇന്ത്യയിൽ നിന്ന് രണ്ടുപേർക്ക് ഇടം; ആരാധകർക്ക് ആശ്ചര്യം

ഇംഗ്ലണ്ടിന്റെ പരിമിത ഓവർ ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ, അടുത്തിടെ മാഞ്ചസ്റ്റർ ഒറിജിനൽസും സതേൺ ബ്രേവും തമ്മിലുള്ള ദ ഹൺഡ്രഡ് മെൻ 2023 ലെ എലിമിനേറ്റർ പോരാട്ടത്തിൽ മികച്ച പ്രകടനം നടത്തിയിരുന്നു. 46 പന്തിൽ 82 റൺസ് നേടിയ അദ്ദേഹത്തിന്റെ വെടിക്കെട്ട് 100 ബോൾ മത്സരത്തിൽ മാഞ്ചസ്റ്ററിനെ ഫൈനലിലേക്ക് നയിക്കുന്നതിൽ നിർണായകമായി.

6 ബൗണ്ടറികളും 4 ഉഗ്രൻ സിക്‌സറുകളും അടങ്ങുന്ന തന്റെ ഇന്നിംഗ്‌സിനിടയിൽ, വെറും 96 പന്തിൽ 197 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരാൻ ബട്ട്‌ലർ തന്റെ ടീമിനെ നയിച്ചു. ദ ക്രിക്കറ്റ് മന്ത്‌ലിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിനിടെ, വൈറ്റ്-ബോൾ ക്രിക്കറ്റിലെ തന്റെ മുൻഗണനകളെയും ഇഷ്ടങ്ങളെയും കുറിച്ചുള്ള കൗതുകകരമായ ഉൾക്കാഴ്ചകൾ ബട്ട്‌ലർ പങ്കിട്ടു. ഓരോ കളിക്കാരനിൽ നിന്നും ഒരു മികച്ച സ്‌ട്രോക്ക് എടുത്തുകാണിക്കുന്നതിനൊപ്പം, കളി കാണാൻ ഇഷ്ടപ്പെടുന്ന നിലവിലെ വൈറ്റ്-ബോൾ കളിക്കാരുടെ പേര് നൽകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്റൺ ഡി കോക്കും രോഹിത് ശർമ്മയുടെയും ഋഷഭ് പന്തിന്റെയും പേരുകളും ബട്ട്‌ലറുടെ തിരഞ്ഞെടുപ്പിൽ ഉൾപ്പെടുന്നു. ഡി കോക്കിന്റെ ഗംഭീരമായ ലെഗ്-സൈഡ് ഗെയിമിനെ ബട്ട്‌ലർ പ്രശംസിച്ചു, രോഹിത് ശർമ്മയുടെ അതിശക്തമായ പുൾ ഷോട്ടിനെ ഇഷ്ടപ്പെടുകയും ഋഷഭ് പന്തിന്റെ ഭയരഹിതവും ആകർഷകവുമായ കളി രീതിയെ അഭിനന്ദിക്കുകയും ചെയ്തു.

“ക്വിന്റൺ ഡി കോക്ക് – അവൻ അവൻ ലെഗ് സൈഡിൽ കളിക്കുന്ന രീതി ഞാൻ ഇഷ്ടപെടുന്നു. രോഹിത് ശർമ്മയുടെ പുൾ ഷോട്ട്. ഋഷഭ് പന്തിന്റെ ഭയമില്ലാത്ത ക്രിക്കറ്റ് കളി കാണാനും ഇഷ്ടപെടുന്നു ”ബട്ട്‌ലർ വെളിപ്പെടുത്തി. എന്തായാലും പല പ്രമുഖ താരങ്ങൾക്കും ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് അവസാന അവസരമാണ് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.