ടി-20 ലോകകപ്പ് നേടിയതിനു ശേഷമുള്ള ആദ്യ മത്സരത്തിൽ ഇന്ത്യക്ക് കനത്ത തോൽവി. 148 റൺസിന് ഇന്ത്യ ഓൾ ഔട്ട് ആകുകയായിരുന്നു. ഇപ്പോഴിതാ അയർലാൻഡിനെതിരെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി സംസാരിച്ചിരിക്കുകയാണ് ക്യാപ്‌റ്റൻ ശ്രേയസ് അയ്യർ. ക്രിക്കറ്റിൽ ഒന്നും മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ല. മൈതാനത്തിറങ്ങി വെറുതെ മത്സരങ്ങൾ ജയിക്കാം എന്ന് ആരും കരുതേണ്ട. അതിനായി കഠിനാധ്വാനം ചെയ്യണം.
സാഹചര്യങ്ങളെയും എതിരാളികളെയും ഒരിക്കലും നിസ്സാരമായി കാണരുത്. കൃത്യമായി പ്ലാനുകൾ നടപ്പിലാക്കാൻ കഴിഞ്ഞാൽ മാത്രമേ വിജയിക്കാനാകൂവെന്നും ശ്രേയസ് വ്യക്തമാക്കി. നായകനായുള്ള ആദ്യ മത്സരത്തിൽ തന്നെ നാണംകെട്ട തോൽവി വഴങ്ങിയെങ്കിലും ഇതൊരു നല്ല പാഠമാണെന്നാണ് ശ്രേയസ് പറഞ്ഞു.
Read more
മത്സരത്തിന്‍റെ തുടക്കത്തിൽ നമ്മുടെ ബോളർമാർ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. എന്നാൽ മധ്യ ഓവറുകളിൽ പ്ലാനുകൾ നടപ്പിലാക്കുന്നതിൽ ഞങ്ങൾക്ക് പിഴച്ചു. ക്യാപ്റ്റനെന്ന നിലയിൽ എനിക്കിത് മികച്ചൊരു തുടക്കമണ്, ഇതിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും അയ്യർ കൂട്ടിച്ചേർത്തു.







