ഇതിനേക്കാൾ നല്ല രീതിയിൽ എനിക്ക് ബഹുമാനം കാണിക്കാൻ അറിയില്ല ധോണി ഭായ്, മത്സരശേഷമുള്ള കെഎൽ രാഹുലിന്റെ പ്രവർത്തികൾ വൈറൽ

എംഎസ് ധോണി ഏറ്റവും ബഹുമാനിക്കപ്പെടുന്ന താരങ്ങളിൽ ഒരാളാണ്. ഐപിഎൽ 2024 ലെ മത്സരങ്ങളിൽ എതിർ ഗ്രൗണ്ടുകളിൽ പോലും ധോണി എന്ന താരം വലിയ രീതിയിൽ ഉള്ള ഓളം സൃഷ്ടിക്കുന്നു. സിഎസ്‌കെ ക്യാമ്പിലെ അദ്ദേഹത്തിൻ്റെ സാന്നിധ്യം വേദികളെ ഹോം മത്സരങ്ങളാക്കി മാറ്റുന്നു. 42 കാരനായ താരത്തെ കാണാൻ ആരാധകർ വൻതോതിൽ സ്റ്റേഡിയങ്ങളിൽ എത്തുന്നുണ്ട്. ധോണിക്കായി ഹോം എവേ വ്യത്യാസമില്ലാതെ കൈയടികൾ മുഴങ്ങുകയാണ്.

എം എസ് ധോണിയോടുള്ള ആദരസൂചകമായി കെഎൽ രാഹുൽ മത്സരശേഷം കഴിഞ്ഞ് മടങ്ങുമ്പോൾ കൈ കൊടുക്കുമ്പോൾ ധോണിയോടുള്ള ആദരസൂചകമായി തൊപ്പി ഊറി ബഹുമാനം പ്രകടിപ്പിക്കുന്നത് കാണാൻ സാധിച്ചു. ധോണി എന്ന സീനിയർ താരത്തെ അത്രമാത്രം ബഹുമാനിക്കുന്നു എന്നത് ആ പ്രവർത്തിയിലൂടെ കാണാൻ സാധിച്ചു.

53 പന്തിൽ 82 റൺസ് നേടിയ രാഹുൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. സ്വന്തം തട്ടകത്തിൽ 177 റൺസ് പിന്തുടർന്നപ്പോൾ 8 വിക്കറ്റിന് ലക്നൗ ജയിച്ചു.

ലക്നൗ നായകൻ പറഞ്ഞത് ഇങ്ങനെയാണ്:

“ചെന്നൈ 160 റൺസെടുത്താൽ ഞാൻ സന്തുഷ്ടനാകുമായിരുന്നു, പക്ഷേ എംഎസ് ധോണി ഇറങ്ങി ബൗളർമാർ സമ്മർദ്ദത്തിലായി. നായകന് പിന്തുണയുമായി ആരാധകരും എത്തി. ധോണി സിക്‌സറുകൾ പറത്തി ടീമിൻ്റെ ടോട്ടൽ എന്റെ പ്രതീക്ഷകൾക്ക് അപ്പുറം കൊണ്ടുപോയി” മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങിൽ രാഹുൽ പറഞ്ഞു.

13 പന്തുകൾ ബാക്കി നിൽക്കെ ധോണി ബാറ്റിംഗിന് ഇറങ്ങുമ്പോൾ സിഎസ്‌കെ 6 വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് എന്ന നിലയിലായിരുന്നു. സിഎസ്‌കെക്ക് വേഗത്തിൽ റൺസ് വേണ്ട ഘട്ടത്തിൽ എത്തിയ അദ്ദേഹം ആഞ്ഞടിച്ചു. മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 311 സ്‌ട്രൈക്ക് റേറ്റിൽ 28 റൺസ് നേടി.