ഈ ടീം എങ്ങനെയാണ് ഒരു ടൂര്‍ണമെന്റ് കിരീടം സ്വപ്‌നം കാണുന്നത്!

വിശാല്‍ സത്യന്‍

പ്രതിഭാധാരാളിത്വം കൊണ്ട് എന്നും സമ്പന്നമാണ് ഇന്ത്യന്‍ ക്രിക്കറ്റ്! പക്ഷെ കഴിഞ്ഞ 10 വര്‍ഷമായിട്ട് ഒരു ഐസിസി കിരീടം നേടാന്‍ ടീമിന് സാധിച്ചിട്ടില്ല.മോഡേണ്‍ ഡേ ക്രിക്കറ്റില്‍ കളം ഭരിച്ചു കൊണ്ടിരിക്കുന്ന ടി20 ഫോര്‍മാറ്റില്‍ ഇന്ത്യ കിരീടം നേടിയിട്ട് 16 വര്‍ഷമായിരിക്കുന്നു .

ആ 16 വര്‍ഷം 30 ആയാലും അത്ഭുതപ്പെടാന്‍ ഇല്ല എന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു ! ബാറ്റിങ്ങില്‍ മുമ്പ് കോഹ്ലിയും – രോഹിത്തും ആണെങ്കില്‍ ഇന്ന് സൂര്യയാണ്.ഇത്തരം Individual Power House കൊണ്ട് Bilateral Series ഇന്ത്യ പുഷ്പം പോലെ വിജയിക്കും എന്നല്ലാതെ മേജര്‍ ടൂര്‍ണമെന്റില്‍ ചലനം ഉണ്ടാക്കാന്‍ സാധിക്കില്ല.കഴിഞ്ഞ T20 വേള്‍ഡ് കപ്പ് തോല്‍വിയോടെ BCCI മാറി ചിന്തിക്കും എന്ന് കരുതി.അതിനെ ഊട്ടി ഉറപ്പിക്കുന്നത് പോലെ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കൊണ്ട് വന്നു, മുതിര്‍ന്ന താരങ്ങളെ ടീമില്‍ നിന്നും ഒഴിവാക്കി ഒരു യങ് ഗ്രൂപ്പ് Build ചെയ്യിപ്പിക്കാന്‍ തുടങ്ങി.

പക്ഷെ ഒരു T20 ടീമിനെ അണി നിരത്തുന്നതില്‍ ഇന്നും പരാജയം തന്നെ.ODI പെര്‍ഫോമന്‍സ് നോക്കി T20 ടീമില്‍ ഇടം കൊടുക്കുക,പ്രോപ്പര്‍ ബാറ്ററെ ഫിനിഷിങ് റോളില്‍ കളിപ്പിക്കുക തുടങ്ങി BCCI കാണിക്കുന്ന മണ്ടത്തരങ്ങള്‍ക്ക് കണക്കും കാര്യവും ഇല്ല ഇംഗ്ലണ്ടിന്റെ 2016 T20 Wc ടോപ് സ്‌കോററും, 2019 ODI WC ടോപ് സ്‌കോററും ആയ ജോ റൂട്ട് നിലവില്‍ ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ക്രിക്കറ്റിന്റെ ഭാഗമല്ലന്ന് ഓര്‍ക്കണം.

ഇന്ത്യയുടെ പുതിയ ഓപ്പണിങ് ശക്തികള്‍ ആയ ഇഷാന്‍ കിഷന്‍ – ശുഭ്മാന്‍ ഗില്‍ എന്നിവരുടെ T20I സ്റ്റാറ്റ് ആവറേജിലും താഴെയാണ്! ഇഷാന്‍ കഴിഞ്ഞ 13 T20I ഇന്നിഗ്സുകളില്‍ നിന്ന് നേടിയത് 15 ശരാശരിയില്‍ 106 എന്ന SR കൂടി 199 റണ്‍സാണ്. ഗില്‍ ഓപ്പണിംഗില്‍ കളിച്ച 5 ഇന്നിഗ്സുകളില്‍ 3 എണ്ണം സിംഗിള്‍ ഡിജിറ്റ് !

പ്രിത്വി ഇപ്പോഴും ബെഞ്ചില്‍ ഇരിക്കുന്നു. ഒരു പ്രോപ്പര്‍ ടോപ് ഓര്‍ഡര്‍ ബാറ്ററായ ഹൂട 6ആം നമ്പറില്‍ ആണ് ബാറ്റ് ചെയ്യുന്നത്.ബോളിങ്ങിലേക്ക് വന്നാല്‍ ഒരു പ്രോപ്പര്‍ റണ് ആര്‍ക്കും കൊടുക്കുന്നില്ല. മൊത്തത്തില്‍ Shuffle ചെയ്തു ഒരു Coordination ഇല്ലാതെയാക്കുന്നു. ക്യാപ്റ്റന്‍സി ഏറ്റെടുത്ത ഹാര്‍ദിക് പാണ്ഡ്യ ഇപ്പോഴും പൂര്‍ണമായും ഫിറ്റ് ആണോ എന്നത് സംശയമാണ്.ഇങ്ങനൊരു സിറ്റുവേഷന്‍ Continue ചെയ്തു പോകുന്ന ടീം എങ്ങനെയാണ് ഒരു ടൂര്‍ണമെന്റ് കിരീടം സ്വപ്‌നം കാണുന്നത്.

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്