അത് എങ്ങനെയാ, അവർ ഒഴികെയുള്ളവർക്ക് തീറ്റ തീറ്റ എന്ന വിചാരം മാത്രമേ ഉള്ളു, ഈ തടിയന്മാരെ കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല; ഇന്ത്യൻ താരങ്ങൾക്ക് എതിരെ സൽമാൻ ബട്ട്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അത്ര മികച്ച സമയല്ല ഇപ്പോൾ എന്ന് പറയാം, ഏഷ്യ കപ്പിലെ തോൽവിക്ക് പിന്നാലെ ഓസ്‌ട്രേലിയക്ക് എതിരെ ആദ്യ ടി20 യിലും ഇന്ത്യ തോറ്റിരിക്കുന്നു. വലിയ ലക്ഷ്യം മുന്നോട്ട് വെച്ചെങ്കിലും അത് തടയാൻ ഇന്ത്യൻ ബൗളറുമാർക്ക് സാധിച്ചില്ല എന്നത് നിരാശാജനകമാണ്.

ഇന്ത്യൻ ഫാസ്റ്റ് ബൗളറുമാരുടെ മോശം പ്രകടനവും, ഇന്ത്യൻ ഫീൽഡറുമാരുടെ ചോരുന്ന കൈകളും കൂടി ആയപ്പോൾ ഓസ്‌ട്രേലിയക്ക് കാര്യങ്ങൾ വളരെ എളുപ്പമായി എന്ന് പറയാം.

ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ച് സംസാരിച്ച മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ബട്ട്, അടുത്ത മാസം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ രണ്ട് വലിയ പ്രശ്‌നങ്ങൾ ഫിറ്റ്‌നസിന്റെയും വേഗതയുടെയും അഭാവത്തെ എടുത്തുപറഞ്ഞു.

“മറ്റുള്ളവർ ഇതിനെക്കുറിച്ച് സംസാരിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ എന്റെ കാഴ്ചപ്പാടിൽ, ടീം ഇന്ത്യയുടെ ഫിറ്റ്നസ് അനുയോജ്യമല്ല. വിരാട് കോഹ്‌ലി, ഹാർദിക് പാണ്ഡ്യ എന്നിവരല്ലാതെ താരങ്ങളുടെ ഫിറ്റ്നസ് അത്ര മികച്ചതല്ല . ഈ ഫിറ്റ്നസ് പ്രശ്നം അവർക്ക് നാശം തന്നെയാണെന്ന് പറയാം.”

“കെ എൽ രാഹുൽ ഫീൽഡിൽ ഒരു നല്ല അവസരം കൈവിട്ടു. അതുപോലെ അയാൾ ഫീൽഡിങ്ങിൽ വളരെ അലസമായ സമീപനമാണ് പുറത്തെടുക്കുന്നത്.”

പേസ് ബൗളിംഗും ഫിറ്റ്‌നസും ലോകകപ്പിന് മുന്നോടിയായി ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന സൂചനകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ക്രിക്കറ്റ് താരങ്ങളാണ് ഇന്ത്യൻ താരങ്ങൾ. അവർ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്നു. എന്തുകൊണ്ടാണ് അവർ ഫിറ്റ്‌നസ് നിലവാരം പുലർത്താത്തതെന്ന് നിങ്ങൾ എന്നോട് പറയൂ? അവരുടെ ഫിറ്റ്‌നസ് ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ മറ്റ് ടീമുകളുമായി താരതമ്യം ചെയ്താൽ, ഇന്ത്യക്കാർ പുറകിലാണ്. ചില ഏഷ്യൻ ടീമുകൾ ഇന്ത്യയെക്കാൾ മുന്നിലാണെന്ന് ഞാൻ പറയും. ചില ഇന്ത്യൻ കളിക്കാർ അമിതഭാരമുള്ളവരാണ്. അവർ മിടുക്കരായ ക്രിക്കറ്റ് കളിക്കാരായതിനാൽ അവർ ഫിറ്റ്നസ് വീണ്ടെടുക്കാൻ ശ്രമിക്കണമെന്ന് ഞാൻ കരുതുന്നു,” ബട്ട് തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.