ഹിറ്റ്മാൻ എന്ന സുമ്മാവ; വിരാട് കോഹ്ലിയെ മറികടന്നു ചരിത്രമെഴുതി രോഹിത് ശർമ്മ

ഇപ്പോൾ നടക്കുന്ന ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ 6 വിക്കറ്റുകൾക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പരാജയപ്പെട്ടത്. മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് മുംബൈ മുൻ നായകൻ രോഹിത് ശർമ്മ കാഴ്ച വെച്ചത്. 38 പന്തിൽ 6 ഫോറും 6 സിക്‌സും അടക്കം 78 റൺസാണ് താരം അടിച്ചെടുത്തത്.

കൊൽക്കത്തയ്‌ക്കെതിരായ മിന്നുന്ന പ്രകടനത്തിലൂടെ രോഹിത് ഐപിഎല്ലിലെ അപൂർവ്വ റെക്കോർഡും സ്വന്തം പേരിലെഴുതിച്ചേർത്തു. ഐപിഎല്ലിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. വിരാട് കോഹ്‌ലിയെ മറികടന്നാണ് ഹിറ്റ്മാന്റെ ഈ നേട്ടം.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിം​ഗ്സിനെതിരെ 36 മത്സരങ്ങളിൽ നിന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരമായ വിരാട് കോഹ്‌ലി 1160 റൺസ് നേടിയിട്ടുണ്ട്. രോഹിത് ശർമ 36 മത്സരങ്ങളിൽ നിന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 1161 റൺസെടുത്തപ്പോഴാണ് ഈ റെക്കോർഡ് കുറിക്കപ്പെട്ടത്.