ഇവിടെയും ഹിറ്റ്മാന്‍ തന്നെ ബെസ്റ്റ് ; വിരാട് കോഹ്‌ലിയെ ഈ നേട്ടങ്ങളിലെല്ലാം രോഹിത് ശര്‍മ്മ മറികടന്നു

ഏകദിന പരമ്പരയ്ക്ക് പിന്നാലെ ട്വന്റി20 യിലും വിജയത്തോടെ തുടങ്ങാനായപ്പോള്‍ അനേകം റെക്കോഡുകളാണ് വിരാട് കോഹ്ലിയില്‍ നിന്നും രോഹിത് ശര്‍മ്മ പിടിച്ചെടുത്തു തുടങ്ങിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ നേടിയ തകര്‍പ്പന്‍ വിജയത്തോടെ ക്യാപ്റ്റനെന്ന നിലയില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് രോഹിത് ശര്‍മ.

അതിവേഗത്തില്‍ 30 വിജയം കുറിച്ച നായകന്‍ എന്ന പദവിയാണ് വിരാട് കോഹ്ലിയില്‍ നിന്നും രോഹിത് ഏറ്റെടുത്തത്. 41 മത്സരങ്ങളില്‍ നിന്നും വിരാട് കോഹ്ലി ഉണ്ടാക്കിയ നേട്ടം 36 മത്സരങ്ങളില്‍ നിന്നും രോഹിത് ശര്‍മ്മ ഉണ്ടാക്കി. മൂന്‍ നായകന്‍ ധോണി 50 മത്സരം കളിച്ച ശേഷമാണ് ഈ നേട്ടം ഉണ്ടാക്കിയത്. സൗരവ് ഗാംഗുലി 58 മത്സരങ്ങളില്‍ നിന്നും ദ്രാവിഡ് 61 മത്സരങ്ങളില്‍ നിന്നും അസ്ഹറുദ്ദീന്‍ 76 മത്സരങ്ങളിലും ഉ്ണ്ടാക്കിയ നേട്ടമാണ് രോഹിത് ശര്‍മ്മ കുറഞ്ഞ മത്സരങ്ങളില്‍ നിന്നും സ്വന്തമാക്കിയത്.

സ്ഥിരം ക്യാപ്റ്റനായ ശേഷം ഹിറ്റ്മാന് കീഴില്‍ ഇന്ത്യ കളിച്ച മൂന്നാമത്തെ പരമ്പര കൂടിയാണിത്. നേരത്തേ ന്യൂസിലാന്‍ഡിനെതിരേ ടി20 പരമ്പരയും വിന്‍ഡീസിനെതിരേ ഏകദിന പരമ്പരയുമാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതിന് പുറമേ വിന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ 40 റണ്‍സോടെ ഇന്ത്യയുടെ ടോപ്സ്‌കോററായത് രോഹിത് ശര്‍മയായിരുന്നു. വെറും 19 ബോളില്‍ നാലു ബൗണ്ടറികളും മൂന്നു സിക്സറുമക്കമാണിത്. ഇതോടെ ടി20യില്‍ കൂടുല്‍ തവണ ടീമിന്റെ ടോപ്സ്‌കോററായി താരങ്ങളില്‍ രോഹിത് തന്റെ ഒന്നാംസ്ഥാനം ഭദ്രമാക്കിയിരിക്കുകയാണ്.

31ാം തവണയാണ് ഈ ഫോര്‍മാറ്റില്‍ ഹിറ്റ്മാന്‍ ടീമിന്റെ ടോപ്സ്‌കോററായി മാറിയത്. രണ്ടാമതുള്ള വിരാട് കോഹ്ലി 29 തവണയാണ് ടി20യിയില്‍ ടീമിന്റെ ടോപ്സ്‌കോററായത്. മൂന്നാംസ്ഥാനത്ത് ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലാണ്. 28 തവണ ഗപ്റ്റില്‍ ടി20യില്‍ കിവീസ് ഇന്നിങ്സിലെ അമരക്കാരനായിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരേ ടി20യില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമായും രോഹിത് ശര്‍മ മാറി. 543 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ വിന്‍ഡീസിനെതിരേ 540 റണ്‍സ് നേടിയ പാകിസ്താന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസമിനെയാണ് പിന്തള്ളിയത്.

വിരാട് കോഹ്ലി ഇവിടെ മൂന്നാമനാണ്. 501 റണ്‍സാണ് കോഹ്ലിയ്ക്ക് വെസ്റ്റിന്‍ഡീസിനെതിരേ നേടാനായിട്ടുള്ളത്. ഇംഗ്ലണ്ടിന്‍െ അലെക്സ് ഹേല്‍സ് (423), ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ (400) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. വെസ്റ്റ് ഇന്‍ഡീസിനെതിരേ 100 വിജയങ്ങളെന്ന നാഴികക്കലും ആദ്യ ടി20യില്‍ നേടിയ ജയത്തോടെ ഇന്ത്യ പിന്നിട്ടു. ഇന്ത്യയെ ഏകദിനത്തില്‍ 1000 ാമത്തെ മത്സരം ജയിപ്പിച്ച നായകനെന്ന പദവിയില്‍ നിന്നുകൊണ്ടാണ് രോഹിത് ശര്‍മ്മ ട്വന്റി0 യിലെ 100 ാം വിജയം നേടിയത്.