കുറെയേറെ കാലം നിശ്ശബ്ദമായിപോയ അയാളുടെ കില്ലര്‍ ഇന്നിംഗ്‌സുകള്‍ പുനര്‍ജ്ജന്മം എടുത്തിരിക്കുന്നു

അമല്‍ ഓച്ചിറ

ഓര്‍മയിലൊരു ഡേവിഡ് മില്ലറുണ്ട്. 190 റണ്‍ചേസിനിറങ്ങിയ പത്ത് ഓവറില്‍ കേവലം 64 റണ്‍സിന് നാല് മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ കൂടാരം കയറിയൊരു ടീമിനെയും തോളിലേറ്റി അയാള്‍ പന്ത്രണ്ട് ബോളുകള്‍ ബാക്കി നിര്‍ത്തി ആ മത്സരം ഫിനിഷ് ചെയ്യുന്നുണ്ട്.

അന്നയാള്‍ കേവലം 38 പന്തുകളില്‍ നിന്നും എട്ട് ബൗണ്ടറികളുടെയും ഏഴ് സിക്‌സറുകളുടെയും അകമ്പടിയോടെ 265 പ്രഹരശേഷിയില്‍ നേടിയത് 101 റണ്‍സാണ്..

അന്നത്തെ പോലെ ഇന്നും ഒരു ചേസിനെ കൃത്യമായി മുന്നോട്ടു കൊണ്ട് പോകാനുള്ള, സമ്മര്‍ദ്ദങ്ങളേതുമില്ലാതെ മത്സരം ഫിനിഷ് ചെയ്യാനുള്ള തന്റെ കഴിവ് എങ്ങും കൈമോശം വന്നിട്ടില്ലന്നയാള്‍ ഈഡന്‍ ഗാര്‍ഡന്‍സിന്റെ ആകാശത്തേക്ക് പറത്തി വിട്ട മൂന്ന് പന്തുകള്‍ സാക്ഷ്യം പറയുന്നു..

2014 ന് ശേഷം മില്ലറിന്റെ ബാറ്റ് 400നപ്പുറം റണ്‍സുകള്‍ കണ്ടെത്തുമ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് ചെന്ന് നില്‍ക്കുന്നത് തങ്ങളുടെ ആദ്യ സീസണില്‍ തന്നെ സ്വപ്നതുല്യമായ ഒരു ജയത്തിന്റെ അകലം മാത്രമുള്ള ഐപിഎല്‍ കിരീടത്തിനരികെയാണ്..

കുറെയേറെ കാലം നിശബ്ദമായിപോയ അയാളുടെ കില്ലര്‍ ഇന്നിംഗ്‌സുകളുടെ പുനര്‍ജന്മം ആകുന്ന സീസണിന് അയാള്‍ കപ്പ് ഉയര്‍ത്തി പൂര്‍ണത നല്‍കട്ടെ..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍