ഏഷ്യാ കപ്പിലെ ഏറ്റവും അണ്ടർ റേറ്റഡ് പെർഫോമൻസ് അയാളുടേതാണ്, പുച്ഛിച്ചവരും കളിയാക്കിയവരുമൊക്കെ എവിടെയെന്ന് ചോദിച്ച് അവൻ വിജയചിരിയുമായി നിൽക്കുന്നു; ഇന്ത്യയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ഈ താരം തന്നെ

ഈ ഏഷ്യാ കപ്പിലെ അധികം അംഗീകാരം കിട്ടാതെ പോകുന്ന അണ്ടർ റേറ്റഡ് പെർഫോമൻസ് ഹാർദിക് പാണ്ഡ്യയുടേതാണ്. വെസ്റ്റ് ഇൻഡീസ് സീരിസിന് ശേഷം പരക്കെ ട്രോൾ ചെയ്യപ്പെട്ട ഹാർദിക്കിന്റെ ഗംഭീര തിരിച്ച് വരവാണ് ഈ ഏഷ്യ കപ്പിൽ കാണുന്നത്.

പാക്കിസ്ഥാനെതിരെ ആദ്യ മൽസരത്തിൽ ടോപ്പ് ഓഡർ പതറിയപ്പോൾ ഇഷാൻ കിഷനെ കൂട്ടുപിടിച്ച് നടത്തിയ ചെറുത്ത് നിൽപ്പോടെയാണ് ഹാർദിക് ഏഷ്യാ കപ്പിന് തുടക്കമിടുന്നത്.സെഞ്ച്വറി നഷ്ടമായെങ്കിലും 90 പന്തിൽ നിന്നും എടുത്ത 87 റൺസ് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് എത്തിച്ചു.

പാകിസ്ഥാനെതിരെയുള്ള രണ്ടാം മൽസരത്തിൽ ലോക ഒന്നാം നമ്പർ ബാറ്ററും പാകിസ്ഥാന്റെ ട്രംപ് കാർഡുമായ ബാബർ അസമിനെ ആ കളിയിലെ ഏറ്റവും മികച്ച ബോളിൽ പുറത്താക്കിക്കൊണ്ടാണ് തന്റെ സാന്നിദ്ധ്യം അറിയിക്കുന്നത്. 5 ഓവറിൽ കൊടുത്തത് വെറും 17 റൺസ് മാത്രം.

ശ്രീലങ്കക്ക് എതിരെ കളി ഏറ്റവും നിർണ്ണായകമായി നിൽക്കുന്ന അവസരത്തിൽ 34-ാം ഓവറിലാണ് ഹാർദ്ദിക് രണ്ടാം ഓവർ എറിയാനായി വരുന്നത്. 5 ഓവറിൽ 14 റൺസ് മാത്രം കൊടുത്ത് 1 വിക്കറ്റും വീഴ്ത്തി ബൗളിംഗിൽ നല്ല സപ്പോർട്ടും കൊടുത്തു ഹാർദ്ദിക് എന്ന ഓൾ റൗണ്ടറുടെ ഫോം ലോകകപ്പിൽ ഇന്ത്യക്ക് വളരെയധികം നിർണ്ണായകമാണ്. പ്രത്യേകിച്ചും ജഡേജ ബാറ്റിങിൽ ഒട്ടും കോൺഫിഡൻസില്ലാത്ത ഈ അവസരത്തിൽ.

എഴുത്ത് : Shemin Abdulmajeed

കടപ്പാട് : മലയാളി ക്രിക്കറ്റ് സോൺ