ഫ്ലാറ്റ് പിച്ചുകൾ നൽകിയാലും അവൻ അഞ്ച് വിക്കറ്റെടുക്കും, അത്ര കഴിവുള്ള താരത്തെ ഇനി പുറത്തിരുത്തി നശിപ്പിക്കരുത് രോഹിത്; ഷമിയെക്കുറിച്ച് ആകാശ് ചോപ്ര

2023ലെ ഇന്ത്യയുടെ ലോകകപ്പ് ന്യൂസിലൻഡിനെതിരായ പോരാട്ടത്തിൽ മുഹമ്മദ് ഷമിയുടെ മികച്ച സ്പെല്ലിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ആകാശ് ചോപ്ര. ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ കളിക്കുന്ന ഷമി 5 വിക്കറ്റുകൾ നേടിയതോടെയാണ് 300 നപ്പുറം പോകേണ്ട കിവി സ്കോർ അത് കടക്കാതെ ഒതുങ്ങി പോയതെന്നും പറയാം .

ഷമിയെക്കുറിച്ച് ആകാശ് ചോപ്ര പറഞ്ഞത് ഇങ്ങനെ

“300 റൺസ് നേടിയിരുന്നെങ്കിൽ കഥ വളരെ വ്യത്യസ്തമായേനെ. ഇന്ത്യൻ ബൗളർമാർ മികച്ച തിരിച്ചുവരവ് നടത്തി. ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തി. മൊഹാലിയിലും (ഓസ്ട്രേലിയക്കെതിരെ) അഞ്ച് വിക്കറ്റ് വീഴ്ത്തി അവൻ തിളങ്ങിയിരുന്നു . നിങ്ങൾ അദ്ദേഹത്തിന് ഒരു ഫ്ലാറ്റ് പിച്ച് നൽകുക. അവിടെയും അവൻ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കും.”

രോഹിത് ശർമ്മയും കൂട്ടരും വെറ്ററൻ സീമറെ കുറച്ച് അധിക ബാറ്റിംഗ് ഡെപ്ത്ത് കിട്ടാൻ ഒഴിവാക്കണോ എന്ന് മുൻ ഇന്ത്യൻ ഓപ്പണർ ചോദിച്ചു. അദ്ദേഹം വിശദീകരിച്ചു:

“അവൻ ഫോമിലായിരിക്കുമ്പോൾ ആരും അവനെ ടീമിൽ എടുക്കുന്നില്ല. ഇത് ഒരു വസ്തുതയാണ്, അത് കേൾക്കുക, അത് മനസിലാക്കുക, ചിന്തിക്കുക, നിങ്ങൾക്ക് എട്ടാം നമ്പറിൽ ബാറ്റിംഗ് ആവശ്യമുള്ളതിനാൽ അവനെ ഒഴിവാക്കുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുന്നു. പക്ഷേ ഷമിയുടെ ദിവസമാണെങ്കിൽ. അവൻ നിങ്ങൾക്ക് 5 വിക്കറ്റുകൾ നൽകുന്നു, നിങ്ങൾക്ക് എട്ടാം നമ്പറിൽ ബാറ്റിംഗ് അപ്പോൾ ആവശ്യം ഉണ്ടാകില്ല.”

വരാനിരിക്കുന്ന മത്സരങ്ങളിലും ഷമിക്ക് അവസരം നൽകണം എന്നും താക്കൂറിനെ ഒഴിവാക്കണം എന്നുമാണ് കൂടുതൽ ആളുകളും അഭിപ്രായമായി പറയുന്ന കാര്യം.