ആ കുഴിയിൽ ബാറ്റ്‌സ്മാന്മാരെ വീഴ്ത്താൻ എനിക്ക് ഒപ്പം അവൻ മതി ഇനി, അവനാണ് സ്റ്റാർ; സഹതാരത്തെ പുകഴ്ത്തി അർശ്ദീപ് സിംഗ്

അനുഭവപരിചയം കുറവാണെങ്കിലും, ഉമ്രാൻ മാലിക്കിനെ ഇന്ത്യൻ ക്രിക്കറ്റ് ഇപ്പോൾ എങ്കിലും നന്നായി ഉപയോഗിച്ച് തുടങ്ങിയല്ലോ എന്ന ആശ്വാസത്തിലാണ് ആരാധകർ . ഓസ്‌ട്രേലിയയി നടന്ന ലോകകപ്പിൽ തന്നെ താരത്തെ കളിപ്പിക്കണം എന്ന വാദം ഉണ്ടായിരുന്നു എങ്കിലും അപ്പോൾ അവസരം കൊടുത്തിരുന്നില്ല. എന്തിരുന്നാലും ടി20 യിലെ നാണംകെട്ട തോൽവിക്ക് ശേഷം ഒരു പൊളിച്ചെഴുത്ത് നടക്കുന്ന ഇന്ത്യൻ ടീമിൽ ഉമ്രാനെ ഏകദിന പരമ്പരയിലേക്ക് പരിഗണിക്കുക ആയിരുന്നു.

ഈ വർഷമാദ്യം അയർലൻഡ് ടി20 ഐ പരമ്പരയ്ക്കിടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച മാലിക്, അടുത്തിടെ നടന്ന ന്യൂസിലൻഡ് പര്യടനത്തിൽ തന്റെ ആദ്യ ഏകദിനത്തിൽ കളിച്ചു, രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു.

ഈ വർഷം തരംഗം സൃഷ്ടിച്ച മറ്റൊരു പേസർ അർഷ്ദീപ് സിംഗ് ആണ്, മാലിക്കിൽ നിന്ന് വ്യത്യസ്തമായി തന്റെ ആയുധങ്ങളെ തേച്ചുമിനിക്കി വരെ ലെവൽ ആക്കാൻ താരത്തിന് സാധിച്ചു. രണ്ടുപേരും അവരുടെ ശക്തിയുടെ കാര്യത്തിൽ തികച്ചും വ്യത്യസ്തരായ ബൗളർമാരാണ്. സ്വിംഗ്, പേസ് മാറ്റം, യോർക്കറുകൾ എന്നിവയെയാണ് അർഷ്ദീപ് ആശ്രയിക്കുന്നത്, മാലിക്കിന്റെ ഏറ്റവും വലിയ ആസ്തി അവന്റെ പേസാണ്.

ന്യൂസിലൻഡിനെതിരെ ഓക്ക്‌ലൻഡിൽ നടന്ന രണ്ടാം ഏകദിനത്തിൽ മാലിക്കിനൊപ്പം ചേർന്ന് അർഷ്ദീപ് ഒരുമിച്ച് ബൗൾ ചെയ്യുന്ന അനുഭവം ആസ്വദിച്ചു. “ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷം വളരെ നല്ലതാണ്. അവൻ തമാശ പറയാനും ഇഷ്ടപ്പെടുന്നു,” ചൊവ്വാഴ്ച മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ മാലിക്കിനെക്കുറിച്ച് അർഷ്ദീപ് പറഞ്ഞു.

മാലിക്ക് ഉള്ളത് തനിക്കും ഗുണം ആണെന്നാണ് അർശ്ദീപ് പറയുന്നത്- “ബൗളിംഗിനെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തോടൊപ്പം പന്തെറിയുന്നത് എനിക്ക് പ്രയോജനകരമാണ്, കാരണം മണിക്കൂറിൽ 155 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്ന ഒരാളെ അഭിമുഖീകരിച്ചതിന് ശേഷം 135 കിലോമീറ്റർ വേഗതയിൽ അഭിമുഖീകരിക്കേണ്ടിവരുമ്പോൾ ബാറ്റർമാർ പേസിൽ വഞ്ചിക്കപ്പെടും. അതുകൊണ്ട് ഞങ്ങൾ മൈതാനത്തിനകത്തും പുറത്തും ബൗളിംഗ് ആസ്വദിക്കുകയാണ്.”