ഇന്ത്യന്‍ ടീമിന്‍റെ വിജയരഹസ്യം അവനാണ്; വാനോളം പുകഴ്ത്തി ഇയാന്‍ ചാപ്പല്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സി മികവിനെ പ്രശംസിച്ച് ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ ഇയാന്‍ ചാപ്പല്‍. ഇന്ത്യക്കാവശ്യമുള്ള സമയങ്ങളില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത്തിനാകുന്നുണ്ടെന്നും ആദ്യ ടെസ്റ്റ് തോല്‍ക്കുകയും പല സൂപ്പര്‍ താരങ്ങളുടേയും അഭാവം ഉണ്ടാവുകയും ചെയ്തിട്ടും അവന്‍ ടീമിനെ നന്നായി മുന്നോട്ട് കൊണ്ടുപോയെന്നും ചാപ്പല്‍ പറഞ്ഞു.

രോഹിത് ശര്‍മയുടെ ക്യാപ്റ്റനെന്ന നിലയിലെ പ്രകടനം പ്രശംസനീയമാണ്. ആദ്യ ടെസ്റ്റ് തോല്‍ക്കുകയും പല സൂപ്പര്‍ താരങ്ങളുടേയും അഭാവം ഉണ്ടാവുകയും ചെയ്തിട്ടും അവന്‍ ടീമിനെ നന്നായി മുന്നോട്ട് കൊണ്ടുപോയി. ഇന്ത്യക്കാവശ്യമുള്ള സമയങ്ങളില്‍ മുന്നില്‍ നിന്ന് നയിക്കാനും സാധിച്ചു.

അവന്റെ അനുഭവസമ്പത്തും ആത്മ ധൈര്യവും ടീമിനെ ശരിയായ ദിശയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്നു. നായകനെന്ന നിലയില്‍ രോഹിത്തിന്റെ തീരുമാനങ്ങള്‍ പാളിയിരുന്നെങ്കില്‍ വലിയ തിരിച്ചടി നേരിട്ടേനെ. ബുംറയും ജയ്സ്വാളുമെല്ലാം തിളങ്ങിയതോടൊപ്പം പ്രതിഭയുള്ള യുവതാരങ്ങളെ ടീമിലേക്ക് കൊണ്ടുവരാനും സാധിച്ചു- ചാപ്പല്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ തോറ്റാണ് തുടങ്ങിയത്. എന്നാല്‍ പിന്നീടുള്ള രണ്ട് മത്സരവും ജയിച്ചു. നാലാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിന് അടുത്താണ്.