ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയിൽ നിന്നും പ്രതിമാസം ജീവനാംശമായി കോടതി വഴി അനുവദിച്ച തുക പോരെന്ന് പ്രതികരിച്ച് ഹസിൻ ജഹാൻ. കോടതി വിധിച്ച നാല് ലക്ഷം രൂപയ്ക്ക് പകരം 10 ലക്ഷം രൂപ പ്രതിമാസം ജീവനാംശമായി നൽകണമെന്ന് ഹസിൻ ജഹാൻ പറഞ്ഞു. പി.ടി.ഐയുമായി സംസാരിക്കുമ്പോഴാണ് ഹസീൻ ജഹാന്റെ പരാമർശം. ഷമി ജീവിക്കുന്ന രീതിക്ക് അനുസരിച്ച് നാല് ലക്ഷം എന്നത് ചെറിയൊരു തുകയാണെന്ന് ഹസീൻ ജഹാൻ പറഞ്ഞു.
ഇത്രയും നീണ്ട പോരാട്ടത്തിന് ശേഷം ഒടുവിൽ എനിക്ക് വിജയം ലഭിച്ചതിൽ ഞാൻ ദൈവത്തോട് നന്ദിയുള്ളവളാണ്… ഇനി എനിക്ക് എന്റെ മകൾക്ക് നല്ല വിദ്യാഭ്യാസം നൽകാനും അവളുടെ ജീവിതം എളുപ്പത്തിൽ സുഖുമമാക്കാനും കഴിയും… ഷമി നയിക്കുന്ന ജീവിതം, അവൻ നിലനിർത്തുന്ന പദവി, അവന്റെ വരുമാനം എന്നിവ പരിശോധിക്കുമ്പോൾ, ഈ തുക അതിനോട് താരതമ്യപ്പെടുത്തുമ്പോൾ നാലു ലക്ഷം ഒന്നുമല്ല…
ഏഴ് വർഷം മുമ്പ് ഞങ്ങൾ കോടതിയിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം, ഷമിയുടെ വരുമാനവും സാധനങ്ങളുടെ വിലയും വലിയ രീതിയിൽ ഉയർന്നിട്ടുണ്ട്. അതുകൊണ്ട് കോടതി തീരുമാനം പുനപരിശോധിക്കാനുള്ള നിയമനടപടികൾ സ്വീകരിക്കും. അദ്ദേഹം ജീവിക്കുന്ന പദവിയിൽ ജീവിക്കാൻ എനിക്കും എന്റെ മകൾക്കും അവകാശമുണ്ട്- ഹസിൻ ജഹാൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി മുന്‍ ഭാര്യ ഹസിന്‍ ജാഹാനും മകള്‍ ഐറക്കും കൂടി മാസം നാല് ലക്ഷം രൂപ നല്‍കണമെന്ന് കല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്. ജഹാന് ഒന്നര ലക്ഷം രൂപയും മകള്‍ക്ക് രണ്ടര ലക്ഷം രൂപയുമാണ് നല്‍കേണ്ടതെന്നുമാണ് വിവാഹമോചന കേസില്‍ കോടതി ഉത്തരവിട്ടത്.
Read more
ഐപിഎല്‍ കാലത്തെ പ്രണയത്തിന് പിന്നാലെ 2014 ജൂണിലായിരുന്നു ഹസിന്‍ ജഹാനുമായുള്ള ഷമിയുടെ വിവാഹം. ഒരു വര്‍ഷത്തിന് ശേഷമാണ് മകൾ ഐറ ജനിക്കുന്നത്. 2018ല്‍ ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഹസിന്‍ വിവാഹമോചനം നേടിയത്. ഷമിയെക്കാള്‍ പത്ത് വയസിന് മൂത്ത ജഹാന് മുന്‍വിവാഹത്തില്‍ വേറെയും മക്കളുണ്ട്.