നല്ല കഴിവുണ്ട്.. പക്ഷേ പ്രതിഭയോട് നീതി പുലർത്തുന്നില്ല; തീർത്തും നിരാശപ്പെടുത്തുന്നു ; സഞ്ജുവിന്റെ കാര്യത്തിൽ അഭിപ്രാവുമായി അനിൽ കുംബ്ലെ

രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ, അദ്ദേഹത്തിന്റെ പ്രതിഭയുടെ കാര്യത്തിൽ ആർക്കും യാതൊരു സംശയവും ഇല്ല. പക്ഷെ അദ്ദേഹത്തെ സ്നേഹിക്കുന്നവരും അദ്ദേഹത്തെ എതിർക്കുന്നവരും ഒരുപോലെ പോലെ പറയുന്ന ഒരു കാര്യമുണ്ട്, സഞ്ജുവിന്റെ സ്ഥിരതക്കുറവ് അദ്ദേഹത്തിന് പറയാകുമെന്ന്. ഒരു ടൂർണമെന്റ് മികച്ച ഫോമിൽ തുടങ്ങിയ ശേഷം അത് എങ്ങനെ തുടർന്ന് കൊണ്ടുപോകണമെന്ന് സഞ്ജുവിന് അറിയില്ല.

ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലും മികച്ച രീതിയിൽ തുടങ്ങിയ സഞ്ജു ഇപ്പോൾ സ്ഥിരതയില്ലാത്ത പ്രകടനമാണ് നടത്തുന്നത്. ഇന്നലെ ടീം തകർന്ന് തുടങ്ങിയ സമയത്ത് ഉത്തരവാദിത്വം കൂടുതൽ കാണിക്കേണ്ട സഞ്ജു 20 പന്തിൽ 30 റൺസെടുത്ത ശേഷമാണ് പുറത്തായത്. യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളുമായി ചേർന്ന് കൂട്ടുകെട്ട് ഉണ്ടാക്കാൻ ശ്രമിച്ച സഞ്ജു ജയ്‌സ്വാളിന്റെ റൺ ഔട്ടിന്റെ ഭാഗം ആവുകയും ചെയ്തു.

ഗംഭീരമായ സ്ട്രോക്ക്പ്ലേയ്ക്കും കൂറ്റൻ ഷോട്ടുകൾ അടിക്കാനുള്ള കഴിവിനും പേരുകേട്ട സാംസൺ 20 പന്തിൽ 30 റൺസ് നേടിയെങ്കിലും അത് വലിയ സ്കോറിലേക്ക് എത്തിക്കുന്നതിൽ പരാജയപ്പെട്ടു. തുടക്കത്തിൽ കണ്ണഞ്ചിപ്പിക്കുന്ന കുറച്ച് ഷോട്ടുകൾ കളിച്ചതിന് ശേഷം, ഏഴാം ഓവറിൽ മറ്റൊരു ബൗണ്ടറി കളിക്കാനുള്ള ശ്രമത്തിനിടെ ജോഷ്വ ലിറ്റിലിന് ഇരയായി മടങ്ങുക ആയിരുന്നു. കമന്റേറ്റർമാരായ സ്കോട്ട് സ്‌റ്റൈറിസും അനിൽ കുംബ്ലെയും സാംസണിന്റെ തുടർച്ചയായ പരാജയത്തിൽ നിരാശ പ്രകടിപ്പിച്ചു.

“മികച്ച തുടക്കം കിട്ടിയിട്ട് അത് മുതലാക്കുന്നതിൽ സഞ്ജു പരാജയപെടുന്നതിൽ നിരാശയുണ്ട്. ഇന്ന് ടീമിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള ഉത്തരവാദിത്വം കാണിക്കേണ്ട അവൻ അനാവശ്യമായി ഷോട്ട് കളിച്ച് പുറത്തായത് നിരാശയുണ്ടാക്കുന്ന കാര്യമാണ്. അയാൾ പ്രതിഭയോട് നീതി പുലർത്തുന്നില്ല.” കമന്ററി ബോക്സിൽ ആ സമയം ഉണ്ടായിരുന്ന അനിൽ കുംബ്ലെ സ്കോട്ട് സ്‌റ്റൈഴ്സിനോട് പറയുമ്പോൾ അദ്ദേഹമാവും സഞ്ജുവിന്റെ കാര്യത്തിൽ നിരാശയെന്നാണ് പറഞ്ഞത്.