ഹാർദിക്ക് കാണിക്കുന്നത് വലിയ മണ്ടത്തരം, ഇതുപോലെ ചെയ്യരുത്; സൂപ്പർ താരത്തിന് ഉപദേശവുമായി എബി ഡിവില്ലിയേഴ്സ്

2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്റെ ടീമിനായി ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ അഞ്ചാം നമ്പറിലാണ് ബാറ്റ് ചെയ്യേണ്ടതെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എബി ഡിവില്ലിയേഴ്സ്. ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ ഹാർദിക്കിന്റെ ഗുജറാത്ത് തോൽപ്പിച്ചിരുന്നു. ഇന്നലെ നാലാം നമ്പറിൽ ബാറ്റുചെയ്യാൻ ഇറങ്ങിയ ഹാര്ദിക്ക് 11 പന്തിൽ 8 റൺസാണ് നേടിയത്.

ഓപ്പണിംഗ് മത്സരത്തിന് മുന്നോടിയായി സംസാരിച്ച ഡിവില്ലിയേഴ്‌സ്, പാണ്ഡ്യ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യണമെന്നും അതാണ് അനുയോജ്യമായ പൊസിഷനെന്നും പറഞ്ഞു. ഐപിഎൽ അരങ്ങേറ്റ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് കിരീടം നേടിയപ്പോൾ പാണ്ഡ്യ 487 റൺസും എട്ട് വിക്കറ്റും നേടി.

“എന്റെ അഭിപ്രായത്തിൽ ഹാർദിക് പാണ്ഡ്യ 4-ാം നമ്പറിൽ ബാറ്റ് ചെയ്യുന്നത് ടീമിന് ഗുണം ചെയ്യില്ല. അദ്ദേഹം അഞ്ചാം നമ്പറിലോ നാലാം നമ്പറിലോ ബാറ്റ് ചെയ്യണം. പക്ഷേ, നമ്പർ 5 ആണ് അദ്ദേഹത്തിന് ഏറ്റവും അനുയോജ്യമെന്ന് ഞാൻ കരുതുന്നു. അതിന് കഴിയുമെങ്കിൽ. വലത്-ഇടത് (കോമ്പിനേഷൻ), മത്സര സാഹചര്യം എന്നിവയുമായി സന്തുലിതമാക്കുക, അദ്ദേഹത്തിന് ഇതിലും മികച്ച ഒരു സ്ഥാനം ഉണ്ടെന്ന് ഞാൻ കരുതുന്നില്ല, ”ഡിവില്ലിയേഴ്സ് പറഞ്ഞു.

” കഴിവുള്ള കുറെ താരങ്ങൾ ഉണ്ടല്ലോ. ഹാര്ദിക്ക് ഉണ്ട്, തെവാട്ടിയ ഉണ്ട്, മില്ലർ ഉണ്ട്. അതിനാൽ മില്ലർ നാലിലും ഹാര്ദിക്ക് അഞ്ചിലും രാഹുൽ ആറിലും ഇറങ്ങണം, ഇടം കൈയന്മാർക്ക് എതിരെ അതായിരിക്കും കൂടുതൽ നല്ലത്.”