രോഹിത്ത് പുറത്തായാൽ ഈസി ആയിട്ട് ഹാർദിക്കിന് നായകൻ ആകാൻ സാധിക്കില്ല, ഹാർദിക്കിനെ പോലെ കഴിവുള്ള ഒരു താരമാണ് അവനും; അയാളെ നായകൻ ആക്കി വളർത്തണമെന്നും ഗംഭീർ

മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ഹാർദിക് പാണ്ഡ്യയെയും പൃഥ്വി ഷായെയും ഭാവിയിൽ ഇന്ത്യയുടെ നായകൻ ആകാൻ മുന്നിൽ സാധ്യതയുള്ളവരുടെ പട്ടികയിൽ മുന്നിൽ ഉള്ളവരായി പറഞ്ഞു. ഇരുവരും ഭാവി ഇന്ത്യയുടെ നായകന്മാർ ആകുമെന്നും ഗംഭീർ പറഞ്ഞു.

വിശ്രമമില്ലാത്ത ഷെഡ്യൂളും ജോലിഭാരവും ഒന്നിലധികം ക്യാപ്റ്റന്മാരെ സമീപകാല പരമ്പരകളിൽ ബിസിസിഐ നിയമിച്ചതുമായി ബന്ധപെട്ട് ഒകെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഓരോ ഫോര്മാറ്റിലും ഓരോ നായകൻ എന്ന ആശയം ബിസിസിഐ പരിഗണിക്കുമോ എന്നും കണ്ടറിയേണ്ടതാണ്.

രോഹിത് ശർമ്മ തന്റെ കരിയറിന്റെ സായാഹ്നത്തിലേക്ക് കടക്കുന്നതോടെ ടി20 ഐ ക്യാപ്റ്റൻ സ്ഥാനം ഹാർദിക് പാണ്ഡ്യയ്ക്ക് കൈമാറാം എന്നും ആളുകൾ പറയുന്നു. തന്റെ ക്യാപ്റ്റൻസി കരിയറിന് മികച്ച തുടക്കമാണ് ഓൾറൗണ്ടർക്ക് ലഭിച്ചത്. ഗുജറാത്ത് ടൈറ്റൻസിനെ (ജിടി) ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2022 കിരീടത്തിലേക്ക് അവരുടെ കന്നി സീസണിൽ അദ്ദേഹം നയിച്ചു. അതിനുശേഷം, അയർലൻഡ്, വെസ്റ്റ് ഇൻഡീസ്, ന്യൂസിലൻഡ് പര്യടനങ്ങളിൽ അദ്ദേഹം ഇന്ത്യയെ നയിച്ചു.

“ഹാർദിക് പാണ്ഡ്യ വ്യക്തമായും നിരയിലുണ്ട്. പക്ഷേ അത് രോഹിതിന് നിർഭാഗ്യകരമായിരിക്കും, കാരണം ഐസിസി ഇവന്റിലെ പരാജയത്തിന്റെ പേരിൽ രോഹിതിനെ വിലയിരുത്തുന്നത് ശരിയല്ല.”

“പ്രിത്വി ഷാ ഹാർദിക്കിന് നല്ല മത്സരം നൽകും എന്ന കാര്യത്തിൽ തർക്കമില്ല. പ്രിത്വി ഹർദിക്കിനെ പോലെ ആക്രമണ രീതി ഇഷ്ടപെടുന്ന നായകൻ.”

വിരാട് കോഹ്‌ലിക്ക് ശേഷം ന്യൂസിലൻഡിൽ ടി20 പരമ്പര നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനാണ് ഹാർദിക്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ന് കിവീസിനെ പരാജയപ്പെടുത്തി