മൂന്നില്‍ രണ്ടും മാന്‍ ഓഫ് ദ മാച്ച്, ആ ഭാജിക്കാലം തിരികെ വരുന്നു

ടീം ഇന്ത്യയില്‍ വീണ്ടും കളിക്കാനുളള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. മികച്ച പ്രകടനത്തിനായി ഇപ്പോഴും കഠിന പരിശീലനം നടത്തുന്നുണ്ടെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. ക്രിക്കറ്റില്‍ പരിചയസമ്പത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ഹര്‍ഭജന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

ഐ പി എല്ലിന്റെ 12ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കളിച്ച മൂന്ന് കളിയില്‍ രണ്ടിലും ഹര്‍ഭജന്‍ സിംഗ് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.

ഈ വര്‍ഷത്തെ ഏകദിന ലോകകപ്പ് ടീമില്‍ സ്ഥാനം കിട്ടില്ലെങ്കിലും 2020ലെ ട്വന്റി 20 ലോകകപ്പ് ടീമില്‍ ഇടംപിടിക്കുകയാണ് ഹര്‍ഭജന്റെ ലക്ഷ്യം.

മുപ്പത്തിയെട്ടുകാരനായ പഞ്ചാബ് സ്പിന്നര്‍ 103 ടെസ്റ്റില്‍ 417 വിക്കറ്റും 236 ഏകദിനത്തില്‍ 269 വിക്കറ്റും നേടിയിട്ടുണ്ട്.