വിരമിക്കല്‍ പ്രഖ്യാപിക്കാൻ ഒരുങ്ങി ഹര്‍ഭജന്‍, ഇനി പുതിയ റോള്‍

ഇന്ത്യയുടെ സീനിയര്‍ സ്പിന്‍ ബോളര്‍ ഹര്‍ഭജന്‍ സിംഗ് കളി മതിയാക്കുന്നു. നിലവില്‍ ഐപിഎല്ലില്‍ കളിക്കുന്ന താരം അടുത്ത സീസണ്‍ മുതല്‍ കളിക്കളത്തില്‍ ഉണ്ടാകില്ല. അടുത്തയാഴ്ച ഔദ്യോഗികമായ വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് വിവരം. പിടി ഐയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

വിരമിക്കല്‍ പ്രഖ്യാപിച്ച് ഐപിഎല്‍ ടീമിന്റെ പരിശീലക സംഘത്തില്‍ ഇടം പിടിക്കുകയാണ് ഹര്‍ഭജന്‍ സിംഗിന്റെ ലക്ഷ്യം. ഒരു ടീമുമായി ഹര്‍ഭജന്‍ ധാരണയിലെത്തിയെന്നുമാണ് വിവരം. കൊല്‍ക്കത്തയുടെ ബോളിംഗ് പരിശീലകനായി ഹര്‍ഭജനെത്തുമെന്നാണ് സൂചന. കഴിഞ്ഞ സീസണില്‍ കളിക്കുന്നതിനൊപ്പം ടീമിലെ സ്പിന്നര്‍മാരെ പരിശീലിപ്പിക്കാനും ഹര്‍ഭജന്‍ സമയം കണ്ടെത്തിയിരുന്നു.

Harbhajan Singh wakes up from his slumber as Mumbai Indians ease to second win of the

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്നു ഹര്‍ഭജന്‍. 41 കാരനായ ഹര്‍ഭജനെ രണ്ട് കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പര്‍ കിങ്സില്‍ നിന്ന് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ വെറും മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് താരത്തിന് കളിക്കാനായത്.

IPL 2020 - CSK's Harbhajan Singh opts out citing personal reasons

ചെന്നൈ സൂപ്പര്‍ കിംഗ്സ്, മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളിലായി ഐ.പി.എല്ലില്‍ 163 മത്സരങ്ങള്‍ കളിച്ച ഹര്‍ഭജന്‍ 150 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 18 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്തതാണ് ഐപിഎല്ലിലെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനം.