അര്‍ദ്ധനഗ്ന ചിത്രങ്ങള്‍, 1500 അശ്‌ളീല സന്ദേശങ്ങളും ; ടിംപെയ്ന്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച യുവതി ഭാര്യാസഹോദരനെതിരേയും

ഓസ്‌ട്രേലിയയുടെ മുന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ടിം പെയ്‌നെതിരേ ലൈംഗികാപവാദം ഉന്നയിച്ച വിവാദ നായിക റെന്നി ഫെര്‍ഗൂസന്‍ അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനെതിരേയും ആരോപണം ഉയര്‍ത്തി രംഗത്ത് എത്തി.. ടീം പെയ്‌നിന്റെ അളിയനും മുന്‍ ക്രിക്കറ്റ് താരവുമായ ഷാനന്‍ ടബ്ബിനെതിരേയാണ് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്.് ലൈംഗിക ചുവയിലുള്ളതും നഗ്്‌നത വെളിവാക്കുന്നതുമായ ചിത്രങ്ങള്‍ സന്ദേശമായി അയയ്ക്കപ്പെട്ടിട്ടുണ്ടെന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍. നേരത്തേ ടീം പെയ്ന്‍ ഉള്‍പ്പെടെ ക്രിക്കറ്റ് ടാന്‍സ്മാനിയയുടെ നാലു ഉദ്യോഗസ്ഥര്‍ക്കെതിരേ പീഡനാരോപണം ഉന്നയിച്ചയാളാണ് യുവതി.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് ടാന്‍സ്മാനിയയില്‍ നിന്നും നഷ്ടപരിഹാരമായി 10 ലക്ഷം ഡോളര്‍ ആവശ്യപ്പെട്ട് നിയമനടപടി സ്വീകരി്ച്ചിട്ടുമുണ്ട്. എന്നാല്‍ ക്രിക്കറ്റ് ടാന്‍സ്മാനിയ റെന്നിയുടെ എല്ലാ ആരോപണവും നിഷേധിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ മൂന്‍ നായകന്റെ അളിയന്‍ ഷാനന്‍ ടബ്ബിനൊപ്പം കിടപ്പറ പങ്കിട്ടിട്ടുണ്ടെന്നും അയാളുടെ രഹസ്യഭാഗങ്ങളുടെയും തന്റെ മാറിടത്തിന്റെയും ചുണ്ടിന്റെയുമെല്ലാം ചിത്രങ്ങള്‍ അയച്ചുകൊടുത്തിട്ടുണ്ടെന്നും ഇവര്‍ ആരോപിച്ചിട്ടുണ്ട്. ടാസ്മാനിയ പരിശീലകനായിരിക്കെ ഷാനന്‍ ടബ്ബിന് അര്‍ദ്ധനഗ്നത വെളിവാക്കുന്ന ഫോട്ടോകള്‍ അയച്ചു കൊടുത്തിട്ടുണ്ടെന്നും മറ്റൊരു വനിതാ സുഹൃത്തിനൊപ്പം കുടിക്കുന്ന സമയത്ത് കൂടുന്നോയെന്ന് ടബ്ബിനോട് ചോദിച്ചതായും ഇവര്‍ പറയുന്നുണ്ട്. അതേസമയം താനും ഫെര്‍ഗൂസനും സുഹൃത്തുക്കളാണെന്നാണ് ഷാനന്‍ ടബ്ബ് കോടതിയില്‍ നല്‍കിയിരിക്കുന്ന മൊഴി.

പരസ്പരം സന്ദേശങ്ങള്‍ അയയ്ക്കാറുണ്ടെന്നും അത് രണ്ടുപേരും അറിഞ്ഞുകൊണ്ടാണെന്നും ഷാനന്‍ കോടതിയില്‍ വ്യക്തമാക്കി. തന്നെ ക്രിക്കറ്റ് ടാന്‍സ്മാനിയയിലെ ഉദ്യോഗസ്ഥര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും എന്നാല്‍ അന്ന് താനത് അവഗണിക്കുകയായിരുന്നു എന്നുമാണ് റെന്നി ഫെര്‍ഗൂസന്റെ ആരോപണം. എന്നാല്‍ ഫെര്‍ഗൂസന്റെ ഇ മെയില്‍ സേര്‍ച്ച് ഹിസ്റ്ററി പരിശോധിച്ചെങ്കിലും പരാതിയുടെ അവശിഷ്ടങ്ങളൊന്നും കണ്ടിരുന്നില്ലെന്ന് പറഞ്ഞു. 2015 നും 2017 നും ഇടയില്‍ ക്രിക്കറ്റ് ടാന്‍സ്മാനിയയില്‍ ജോലിചെയ്യുമ്പോള്‍ ടീം പെയ്ന്‍ ഉള്‍പ്പെടെ നാലു പേര്‍ പീഡിപ്പിച്ചെന്നായിരുന്നു ഇവര്‍ കോടതിയില്‍ പോയത്. ഷാനന്‍ ടബ്ബുമായി 1500 ലധികം അശ്‌ളീല സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണ് റെന്നിയുടെ ആരോപണം.