കിവീസിന് നന്മയുള്ള ലോകം കളികൾ കൂടി പോയി, കോഹ്‌ലിയെ സഹായിച്ചത് മണ്ടത്തരം; അവനെ അവിടെ കിടത്തണം ആയിരുന്നു; വിരാടിനെ സഹായിച്ച ന്യൂസിലാൻഡ് താരങ്ങൾക്ക് എതിരെ മുൻ ഓസ്‌ട്രേലിയൻ താരം

ഏകദിന ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ എത്തിയത് ആരാധകർക്ക് ആവേശമായി . സെമി ഫൈനലിൽ ന്യൂസിലാൻഡിനെ 70 റൺസിന് വീഴ്ത്തിയാണ് ഇന്ത്യ 2011 ന് ശേഷം ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ചത്. ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് കിവീസിനെ പിടിച്ചുകെട്ടാൻ ഇന്ത്യയ്ക്ക് കരുത്തായത്. ഇന്ത്യ മുന്നോട്ടുവെച്ച 398 റൺസിലേക്ക് ബാറ്റ് വീശിയ കിവീസ് 48.5 ഓവറിൽ 327 റൺസിന് അവസാനിച്ചു. മത്സരത്തിൽ ഇന്ത്യ ജയിച്ചെങ്കിലും വിവാദങ്ങൾക്ക് യാതൊരു വിധ കുറവും ഇല്ലെന്ന് തെളിയിക്കുന്ന അഭിപ്രായങ്ങളാണ് ഓസ്‌ട്രേലിയയിൽ നിന്ന് വരുന്നത്. ബാറ്റ് ചെയ്യുന്നതിനിടെ പേശീവലിവ് അനുഭവപ്പെട്ട കോഹ്‌ലിയെ സഹായിച്ച കിവി ബോളർമാർക്ക് എതിരെ ആഞ്ഞടിക്കുകയാണ് മുൻ ഓസീസ് പേസർ സെൻ റേഡിയോയ്ക്ക്.

സ്പിരിറ്റോഫ് ക്രിക്കറ്റൊക്കെ നിയമങ്ങൾക്കുള്ളിലാണ്. കോഹ്‌ലിയെ ഓസ്‌ട്രേലിയയെ തകർത്തെറിയുമ്പോൾ എന്തിനാണ് അദ്ദേഹത്തെ സഹായിച്ചതെന്ന് ഉള്ള ചോദ്യമാണ് അദ്ദേഹം ചോദിക്കുന്നത്. “ഇന്ത്യ വലിയ സ്കോറിലേക്ക് കുതിക്കുന്ന സമയമായിരുന്നു അപ്പോൾ . അപ്പോഴാണ് ബുദ്ധിമുട്ട് അനുഭവിച്ച കോഹ്‌ലിയെ കിവി താരങ്ങൾ സഹായിക്കുന്നത്. എന്തിനാണന് അങ്ങനെ ചെയ്യുന്നത്? ഇത് ലോകകപ്പ് സെമിയാണ്. കോഹ്‌ലി അവിടെ കിടന്നോട്ടെ എന്ന് തന്നെ ചിന്തിക്കണം ആയിരുന്നു. അവൻ തന്നെ എഴുനേറ്റ് വരണമായിരുന്നു. അതല്ലാതെ അവനെ സഹായിച്ചത് മണ്ടത്തരം ആയി പോയി .” സെൻ റേഡിയോയ്ക്ക് കിവീസിന് എതിരായി പറഞ്ഞു.

ഇന്നലത്തെ മത്സരത്തിലേക്ക് വന്നാൽ സെഞ്ച്വറി നേടിയ ഡാരിൽ മിച്ചെലാണ് കിവീസിന്റെ ടോപ് സ്‌കോറർ. മിച്ചെൽ 119 ബോളിൽ 7 സിക്‌സിന്റെയും 9 ഫോറിന്റെയും അകമ്പടയിൽ 134 റൺസെടുത്തു. നായകൻ കെയ്ൻ വില്യംസൺ 69, ഗ്ലെൻ ഫിലിപ്‌സ് 41 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇന്ത്യയ്ക്കായി ഷമി 9.5 ഓവറിൽ 57 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തി. ബുംറ, കുൽദീപ്, സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 397 റൺസ് നേടിയിരുന്നു. വിരാട് കോഹ്‌ലിയുടെയും ശ്രേയസ് അയ്യരുടെയും തകർപ്പൻ സെഞ്ച്വറി മികവിലാണ് ഇന്ത്യ വമ്പൻ സ്‌കോറിൽ എത്തിയത്. കോഹ്‌ലി 113 പന്തിൽ 117 റൺസ് നേടി . 70 പന്തിൽ 105 റൺ നേടിയ ശേഷമാണ് അയ്യർ പുറത്തായത്. പരിക്ക് കാരണം ഗിൽ 66 പന്തിൽ 80 റൺസ് നേടി.