മുംബൈയെ രക്ഷിക്കാൻ ദൈവം തന്റെ പുത്രനെ അയക്കുന്നു, ആവേശത്തിൽ ആരാധകർ

ഇന്ന് നടക്കാനിരിക്കുന്ന പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് (എംഐ) ഡൽഹി ക്യാപിറ്റൽസിനെ (ഡിസി) നേരിടുമ്പോൾ എല്ലാ കണ്ണുകളും അർജുൻ ടെണ്ടുൽക്കറിലാണ്. ജോഫ്ര ആർച്ചർ കളിക്കുമോ എന്ന കാര്യത്തിൽ ഇന്നും ഉറപ്പ് ഇല്ലാത്തതിനാൽ തന്നെ ആരാധകർ ഇന്നെങ്കിലും താരം കളത്തിൽ ഇറങ്ങുമെന്ന് കരുതുന്നു. സി‌എസ്‌കെയ്‌ക്കെതിരായ അവസാന മത്സരത്തിൽ, ജൂനിയർ സച്ചിനെ ഇംപാക്ട് കളിക്കാരിലൊരാളായി കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ എല്ലാം. എന്നാൽ രോഹിത് ശർമ്മ കുമാർ കാർത്തികേയയെ ഇംപാക്ട് പ്ലെയർ ആയി ഇറക്കിയത് മുംബൈ ആരാധകരെ നിരാശപ്പെടുത്തി.

“ഞങ്ങൾ എല്ലായ്പ്പോഴും കളിക്കാരുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കും. അതിനാൽ അവൻ കളിക്കാൻ തയ്യാറല്ലെങ്കിൽ, ഞങ്ങൾ അദ്ദേഹത്തിന് വേണ്ട പരിപാലനം നൽകും. എന്നാൽ ഞങ്ങൾ ഇപ്പോൾ അവന്റെ കാര്യത്തിൽ മെഡിക്കൽ ഉപദേശം തേടുകയാണ്. അദ്ദേഹം കളിക്കുമെന്നാണ് തോന്നുന്നത് ” ആർച്ചറിന്റെ ലഭ്യതയെ കുറിച്ച് ചോദിച്ചപ്പോൾ ബൗച്ചർ പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷമായി അർജുൻ എംഐയ്‌ക്കൊപ്പമുണ്ടെങ്കിലും ഇതുവരെ തന്റെ ആദ്യ ഗെയിം കളിച്ചിട്ടില്ല. ആർസിബിക്കെതിരായ ഐപിഎൽ 2023 സീസണിലെ എംഐയുടെ ആദ്യ ഗെയിമിൽ, അർജുന്റെ കൈത്തണ്ടയിൽ പരിക്കേറ്റു. അത് അദ്ദേഹത്തെ മത്സരത്തിൽ നിന്ന് ഒഴിവാക്കി. രണ്ടാം ഗെയിമിൽ, തരാം ഫിറ്റാണെന്ന് പ്രഖ്യാപിച്ചെങ്കിലും അദ്ദേഹത്തിന് കളിക്കാൻ അവസരം ലഭിച്ചില്ല, സിഎസ്‌കെ എട്ട് വിക്കറ്റിന് സ്വന്തം തട്ടകത്തിൽ മത്സരം ജയിക്കുകയും ചെയ്തു.

ഇതുവരെയുള്ള രണ്ട് മത്സരങ്ങളും ടീം തോറ്റതിനാൽ, ക്യാപ്റ്റൻ രോഹിത് ശർമ്മ മാറ്റങ്ങൾ വരുത്തിയേക്കാം. അർജുൻ ഇടംകൈൻ ബോളിംഗ് ഓപ്‌ഷൻ നൽകുന്നു എന്നുള്ളതും ശ്രദ്ധിക്കണം. അതുപോലെ ബാറ്റിംഗ് നിരയിലും സംഭാവന ചെയ്യാൻ കഴിയുന്ന താരമാണ്.

പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിൽ നിൽക്കുന്ന ടീമുകൾക്ക് മത്സരം ജയിക്കുക പ്രധാനമാണ്.