നായകന്റെ മുന്നിൽ അത് പറഞ്ഞ് പോയി കരയുക, ഒടുവിൽ അവൻ നിന്നെ കേൾക്കും; ജയ്‌സ്വാളിന് ഉപദേശവുമായി അനിൽ കുംബ്ലെ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ യുവ ഓപ്പണർ യശസ്വി ജയ്‌സ്വാൾ നെറ്റ്സിൽ പന്തെറിയാൻ നടത്തിയ ശ്രമങ്ങളെ മുൻ ഇന്ത്യൻ ലെഗ് സ്പിന്നർ അനിൽ കുംബ്ലെ സന്തോഷിച്ചു.

രണ്ട് ഇരട്ട സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും ഈ കാലയവിൽ നേടിയ ജയ്‌സ്വാൾ ഇതിനോടകം ആരാധകരുടെ പ്രശംസ നേടി കഴിഞിട്ടുണ്ട്. എന്നിരുന്നാലും, ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ബൗളിംഗ് ഓപ്ഷനായി മാറുന്നതിന് യുവതാരം തൻ്റെ ലെഗ്-സ്പിന്നിനെ വികസിപ്പിക്കുന്നത് തുടരേണ്ടതുണ്ടെന്ന് കുംബ്ലെ വിശ്വസിക്കുന്നു.

രാജ്‌കോട്ടിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ശക്തമായ വിജയത്തിന് ശേഷം ജിയോ സിനിമയിൽ യശസ്വി ജയ്‌സ്വാളിനോട് സംസാരിക്കുമ്പോൾ അനിൽ കുംബ്ലെയ്ക്ക് പറയാനുള്ളത് ഇതാണ്:

“നിങ്ങളുടെ ബാറ്റിങ് നന്നായിട്ടുണ്ട്. എന്നാൽ നിങ്ങൾ തുടരണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യം ഞാൻ കണ്ടിട്ടുണ്ട്, നിങ്ങൾക്ക് സ്വാഭാവിക ലെഗ് സ്പിൻ കഴിവുകൾ ഉണ്ട്. കൃത്യമായ ആക്ഷൻ ആണ് അത്, അതിനാൽ അത് ഉപേക്ഷിക്കരുത്. കാരണം എപ്പോഴാണെന്ന് നിങ്ങൾക്കറിയില്ല. അത് ഉപയോഗപ്രദമാകും. കഴിവുകൾ വികസിച്ച് കഴിഞ്ഞാൽ കുറച്ച് ഓവറുകൾ നായകനോട് നല്കാൻ പറയുക ”

ഈ പരമ്പരയിൽ ഇതുവരെ ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 545 റൺസ് ജയ്‌സ്വാൾ നേടിയിട്ടുണ്ട്, 109 എന്ന മികച്ച ശരാശരിയോടെ. എപ്പോൾ വേണമെങ്കിലും പന്തെറിയാനുള്ള അവസരം വരാമെന്ന് രോഹിത് ശർമ്മ തന്നോട് പറഞ്ഞതായി ജയ്‌സ്വാൾ പ്രതികരിച്ചിട്ടുണ്ട്